App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവകൾ കണ്ടെത്തുക :

  1. കേരളത്തിലെ ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്ക് ഉള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം
  2. സേവനാവകാശ നിയമത്തിന് അംഗീകാരം നൽകിയ ഗവർണർ എം. ഒ. എച്ച് ഫാറൂഖ് ആണ്
  3. സേവനാവകാശ നിയമം നിലവിൽ വരുമ്പോൾ വി. എസ് അച്യുതാനന്ദനായിരുന്നു കേരള മുഖ്യമന്ത്രി

    Aii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ciii മാത്രം തെറ്റ്

    Dii, iii തെറ്റ്

    Answer:

    D. ii, iii തെറ്റ്

    Read Explanation:

    കേരള സംസ്ഥാന സേവനാവകാശ നിയമം 2012

    • കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു. 
    • സർക്കാർ സേവനങ്ങൾ കൃത്യമായും സമായബന്ധിതമായും ജനങ്ങളിലേക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്ന നിയമമാണിത്
    • ഈ നിയമ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ കേരളത്തിലെ ഓരോ സർക്കാർ ഓഫീസും നൽകേണ്ടതാണ് 
    • ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി ഈ നിയമത്തിൽ നിശ്ചയിച്ചരിക്കൂന്നൂ.
    • സേവനാവകാശ നിയമത്തിന് അംഗീകാരം നൽകിയ ഗവർണർ : ഹൻസ് രാജ് ഭരദ്വാജ് 
    • സേവനാവകാശ നിയമം നിലവിൽ വരുമ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു കേരള മുഖ്യമന്ത്രി.

     

     


    Related Questions:

    കേരള സംസ്ഥാന മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ്?
    ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?

    വാർഡ് കമ്മിറ്റികൾക്ക് ബാധകമല്ലാത്തത് ?  

    i) കോർപറേഷനുകൾക്ക് 

    ii) 50000 ലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

    iii) 1 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

    iv) ചെറിയ നഗരസഭകൾക്ക് 

    ചുവടെ പറയുന്നവരിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഉൾപ്പെടുന്നതാരു?
    കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ ആരാണ്?