App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഡച്ചുകാരുമായി ബന്ധപ്പെട്ട വസ്തുതകൾ.

  1. 1643-ൽ ഒരു വശത്ത് ഡച്ചുകാരും മറുവശത്ത് പുറക്കാട് രാജാക്കന്മാരും കായംകുളം രാജാക്കന്മാരും തമ്മിലുള്ള പുതിയ ഉടമ്പടികൾ അവസാനിച്ചു
  2. കൊച്ചി രാജാവ് ഡച്ച് ഭരണം സ്വീകരിക്കുകയും തന്റെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കറുവപ്പട്ടയും കുരുമുളകും ഡച്ചുകാരെ ഏല്പിക്കുകയും ചെയ്തു
  3. ഡച്ചുകാരുടെ ഭരണം പോർച്ചുഗീസുകാരുടെതിൽ നിന്നും ഉദാരമായതും സഹിഷ്ണുത ഉള്ളതുമായിരുന്നു

    Aഎല്ലാം

    B1, 3

    C2, 3 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. 2, 3 എന്നിവ

    Read Explanation:

    • 1642ൽ പുറക്കാട് രാജാവുമായി ഉണ്ടാക്കിയ ഉടമ്പടിക്ക് ശേഷം 1643ൽ  പുറക്കാട്ടെയും, കായംകുളത്തെയും രാജാക്കന്മാരുമായി ഡച്ചുകാർ  പുതിയ ഉടമ്പടികളിൽ ഏർപ്പെട്ടു. 
    • ഇത്  പ്രകാരം പ്രസ്തുത രാജാക്കന്മാർ പഞ്ഞി, ഇരുമ്പ്, തകരം, ചന്ദന തടി മുതലായ സാധനങ്ങൾ വാങ്ങി പകരം തങ്ങളുടെ നാട്ടിലെ കുരുമുളക് അവർക്ക് കൊടുത്തുകൊള്ളാം എന്ന് സമ്മതിച്ചു 
    • യൂറോപ്പിലെ ഇതര ശക്തികളുമായി യാതൊരു ഇടപാടും നടത്തുകയില്ലെന്നും അവർ സമ്മതിച്ചു. 
    • 1663ൽ ഡച്ചുകാർ കൊച്ചി കീഴടക്കുകയും കൊച്ചി രാജാവ് ഡച്ച് ഭരണം സ്വീകരിച്ച്  തന്റെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കറുവപ്പട്ടയും കുരുമുളകും ഡച്ചുകാരെ ഏല്പിക്കുകയും ചെയ്തു.
    • ഡച്ചുകാരുടെ ഭരണം പോർച്ചുഗീസുകാരുടെതിൽ നിന്നും ഉദാരമായതും സഹിഷ്ണുത ഉള്ളതുമായിരുന്നു

    Related Questions:

    താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?
    ബ്രിട്ടീഷുകാർ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏതാണ് ?
    ഡച്ചുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ അഴീക്കോട് സന്ധി ഒപ്പുവെച്ചത് ഏത് വർഷം ?

    താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.1498 കോഴിക്കോട് ജില്ലയിലെ  ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്

    2.വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് സാമൂതിരി ആയിരുന്നു

    Who constructed St. Angelo Fort at Kannur?