App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
  4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.

    Aiv മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci, ii, iv ശരി

    Dii മാത്രം ശരി

    Answer:

    C. i, ii, iv ശരി

    Read Explanation:

    • ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    • ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    • സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984
    • സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്
    • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല ( 1.32 ച .കി . മീ )
    • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം - ഇരവികുളം ദേശീയോദ്യാനം
    • വരയാടുകളുടെ സംരക്ഷണ കേന്ദ്രം - ഇരവികുളം ദേശീയോദ്യാനം

    കേരളത്തിലെ ദേശീയോദ്യാനങ്ങളും ജില്ലകളും

    • ഇരവിക്കുളം - ഇടുക്കി (1978 )
    • സൈലന്റ് വാലി - പാലക്കാട് (1984 )
    • ആനമുടിചോല - ഇടുക്കി (2003 )
    • മതികെട്ടാൻ ചോല - ഇടുക്കി (2003 )
    • പാമ്പാടും ചോല - ഇടുക്കി (2003 )

    Related Questions:

    കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
    വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:
    പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം ?
    "ജീവിപരിണാമത്തിൻ്റെ കളിത്തൊട്ടിൽ' ആയി വിശേഷിപ്പിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത് ?
    The largest National Park in Kerala is?