App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മലനാടുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക.

  1. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരം.
  2. ഉയരം കൂടിയ കുന്നുകളും മലകളും അടങ്ങിയ പ്രദേശം.
  3. മലനാട്ടിൽ നിന്നാണ് നദികൾ ഉത്ഭവിക്കുന്നത്.
  4. മലനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ്.

    Ai മാത്രം

    Bii, iii

    Cഎല്ലാം

    Diii മാത്രം

    Answer:

    A. i മാത്രം

    Read Explanation:

    മലനാട്

    • സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ
    • ഉയരം കൂടിയ കുന്നുകളും മലകളും അടങ്ങിയ പ്രദേശം.
    • മലനാട്ടിൽ നിന്നാണ് നദികൾ ഉത്ഭവിക്കുന്നത്.
    • മലനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ്.
    • കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനമാണ് മലനാട്
    • കേരളത്തിന്റെ മലനാടിന്റെ ശരാശരി ഉയരം - 900 മീറ്റർ
    • കേരളത്തിന്റെ കിഴക്ക് ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്

    ഇടനാട്

    • സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശങ്ങൾ
    • മലനാടിനും തീരപ്രദേശത്തിനും ഇടയിലായി ചെറുകുന്നുകളാലും താഴ്വരകളാലും സമൃദ്ധമായ പ്രദേശങ്ങളാണ് ഇടനാട്
    • കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 42 ശതമാനമാണ് ഇടനാട്

    Related Questions:

    ശരിയായ പ്രസ്താവന ഏത്?

    1.ആനമുടിയുടെ വടക്കുഭാഗത്തായി ഏലമല സ്ഥിതി ചെയ്യുന്നു.

    2.ആനമുടിയുടെ തെക്ക് ഭാഗത്ത്  ആനമല സ്ഥിതി ചെയ്യുന്നു

    കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല ?
    കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടാത്ത ഭൂരൂപം ഏത് ?
    The height of Agasthya hills from the sea level is?

    കേരളത്തിലെ തീരപ്രദേശത്തിൻ്റെ പ്രത്യേകത/കൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

    1. ഉപ്പ് രസമുള്ള എക്കൽമണ്ണ്
    2. സഹ്യപർവ്വതനിരയുടെ ഭാഗം
    3. റബ്ബർ ധാരാളമായി കൃഷിചെയ്യുന്ന സ്ഥലം
    4. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശം