App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൻ്റെ സാംസ്കാരിക മേഖലയില്‍ ബ്രിട്ടീഷ് ഭരണം കൊണ്ടുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

  1. അച്ചടിയുടെ ആരംഭവും ഗ്രന്ഥങ്ങളുടെ പ്രകാശനവും
  2. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
  3. നീതിന്യായ വ്യവസ്ഥയുടെ പരി‍ഷ്കരണം
  4. കേരളീയ സമൂഹത്തിന്റെ ആധുനീകരണം

    Aiii, iv എന്നിവ

    Bഇവയെല്ലാം

    Ciii മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    കേരളത്തിൻ്റെ സാംസ്‌കാരിക മേഖലയിലെ ബ്രിട്ടീഷ് സ്വാധീനം

    • യൂറോപ്യരുടെ വരവോടെയാണ് കേരളത്തിൽ അച്ചടി ആരംഭിച്ചത്.
    • മലയാളത്തിൽ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുവും തയാറാക്കുന്നതിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത് ജെസ്യൂട്ട് മിഷനറിമാരാണ്.
    • ഡോ. ആഞ്ചലോസ് ഫ്രാൻസിസ് ആണ് മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയാറാക്കിയത്.
    • മലയാളഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് അർണോസ് പാതിരിയാണ്.
    • മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥമാണ് 'സംക്ഷേപവേദാർഥം.'
    • മിഷനറിയായ ബെഞ്ചമിൻ ബെയ്‌ലി ഇംഗ്ലീഷ്-മലയാളം നിഘണ്ടു പ്രസിദ്ധപ്പെടുത്തി
    • ഡോ. ഹെർമൻ ഗുണ്ടർട്ട് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും പ്രസിദ്ധപ്പെടുത്തി.
    • ഡോ. ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയ രാജ്യസമാചാരം, പശ്ചിമോദയം എന്നിവ മലയാളത്തിലെ ആദ്യത്തെ പത്രങ്ങളാണ്.

    മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

    • ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയാണ്.
    • വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ
      തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾ മിഷനറിസംഘങ്ങൾക്ക് ഭൂമി ദാനമായി നൽകി.

    നീതിന്യായ വ്യവസ്ഥയുടെ പരി‍ഷ്കരണം

    • അക്കാലത്ത് കുറ്റാരോപിതന്റെ ജാതിയെ അടിസ്ഥാനമാക്കിയാണ് വിചാരണയും ശിക്ഷയും നടപ്പാക്കിയിരുന്നത്.
    • ഈ നീതിന്യായവ്യവസ്ഥയെ ബ്രിട്ടീഷുകാർ പരിഷ്‌കരിച്ചു.
    • കുറ്റവാളിയുടെ വാദം കേട്ടശേഷം കുറ്റത്തിൻ്റെ സ്വഭാവത്തിനനുസരിച്ച് ഏകീകൃതമായ ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുടങ്ങി.
    • ഇതോടെ ജാതിക്കതീതമായി നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായി.
    • കേസുകളുടെ വിചാരണയ്ക്കായി വിവിധ സ്ഥലങ്ങളിൽ കോടതികൾ സ്ഥാപിച്ചു.

    കേരളീയ സമൂഹത്തിന്റെ ആധുനീകരണം

    • കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന പിന്തുടർച്ചക്രമം മാതാവ് വഴിയുള്ള മരുമക്കത്തായമായിരുന്നു.
    • ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും കോടതികളിൽ വ്യവഹാരങ്ങൾ ഫയൽ ചെയ്യുകയും ചെയ്‌തു.
    • അങ്ങനെ തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും മരുമക്കത്തായത്തിനെതിരായ നിയമങ്ങൾ നിലവിൽവന്നു.
    • മക്കത്തായ സമ്പ്രദായത്തിനാണ് ഈ നിയമങ്ങൾ ഊന്നൽ നൽകിയത്.
    • ഇതു പ്രകാരം തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും സ്വത്തിനു മേൽ അവകാശം ലഭിച്ചു.
    • ഇത് തറവാട്, കൂട്ടുകുടുംബം എന്നിവയുടെ തകർച്ചയ്ക്കു കാരണമായി.
    • കേരളത്തിലെ വിഭവങ്ങൾ ചൂഷണം ചെയ്യാനും ഭരണം സുഗമമാക്കാനുമുള്ള നടപടികളുടെ ഭാഗമായിരുന്നു ഈ പരിഷ്കാരങ്ങൾ എങ്കിലും കേരളീയ സമൂഹത്തിന്റെ ആധുനീകരണത്തിന് ഇവ സഹായകമായി.

     


    Related Questions:

    One of the Tamilnadu social reform leader who arrived in Vaikkam during the course of Vaikkam Satyagraha.
    ''മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല''ആരുടെ വാക്കുകളാണിവ?
    Name the founder of the Yukthivadi magazine :
    'The Path of the father' belief is associated with
    ' കേരള നെഹ്‌റു ' എന്നറിയപ്പെടുന്നത് ആരാണ് ?