App Logo

No.1 PSC Learning App

1M+ Downloads

കേരളത്തെപ്പറ്റി പരാമർശിക്കുന്ന പുരാണങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. വായു
  2. മത്സ്യ
  3. മാർക്കണ്ഡേയ
  4. സ്കന്ദ

    Aiv മാത്രം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    Sources of Kerala History

    • മലയാള കൃതിയായ 'കേരളോല്പത്തി'യുടെ വിവിധ മാതൃകകളെയും 'കേരള മാഹാത്മ്യം' എന്ന സംസ്കൃത ഗ്രന്ഥത്തെയുമാണ് ആദ്യകാല കേരള ചരിത്രത്തിന്റെ പുനർനിർമ്മാണത്തിന് ആധാരമാക്കിയത്.

    പരശുരാമകഥ

    • ഈ കഥയനുസരിച്ച് വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ അറേബ്യൻ കടലിന് നൽകിയ പാരിതോഷികമാണ് കേരളം.

    • പരശുരാമൻ തന്റെ ആയുധമായ പരശു ഗോകർണ്ണത്തുനിന്നു കന്യാകുമാരിയിലേക്ക് (മറ്റൊരു പാഠമനുസരിച്ച്, കന്യകുമാരിയിൽനിന്നു ഗോകർണ്ണത്തേക്ക്) കടലിനു മീതെ എറിഞ്ഞെന്നും അത് ചെന്നുവീണ ഭാഗം വരെയുള്ള കടൽ പിൻവാങ്ങിയെന്നുമാണ് ഐതിഹ്യം, അങ്ങനെയുണ്ടായ ഭൂവിഭാഗമത്രേ ഭാർഗ്ഗവക്ഷേത്രമെന്നും പരശുരാമക്ഷേത്രമെന്നും വിളിക്കപ്പെടുന്ന കേരളം.

    • ഈ ഐതിഹ്യത്തിന് ചരിത്രപരമോ വസ്തുതാ സ്പർശിയോ ആയ അടിസ്ഥാനമൊന്നുമില്ല. പരശുരാമൻതന്നെ ഒരു പുരാണസങ്കല്പകഥാപാത്രമാണ്.

    • ആധുനികപൂർവ കേരളത്തിന്റെ ചരിത്രം പഠിക്കുന്നതിന് ലഭ്യമായ വൈവിധ്യമാർന്ന സ്രോതസ്സുകൾ :-

    • ഇരുമ്പുയുഗത്തിലേയും ആദിമ ചരിത കാലഘട്ടത്തിലേയും പുരാവശിഷ്ടങ്ങൾ

    • റോമൻ - ചേര കാലഘട്ടത്തിലെ നാണയങ്ങൾ

    • ശിലാരേഖകൾ

    • തമിഴ് വീരഗാഥകൾ പോലുള്ള സാഹിത്യപരമായ തെളിവുകൾ

    • മൂഷക വംശകാവ്യം പോലെയുള്ള മറ്റു സംസ്കൃത കൃതികൾ

    • വായ്മൊഴി പാരമ്പര്യങ്ങൾ അടക്കമുള്ള മലയാള സാഹിത്യം

    • ഗ്രന്ഥവരികൾ

    • ഗ്രീക്ക്, റോമൻ, ചൈനീസ്, അറബി, പോർച്ചുഗീസ് തുടങ്ങിയവരുടെ യാത്രാ വിവരണങ്ങൾ എന്നിവ

    • കേരളത്തെപ്പറ്റി പരാമർശിക്കുന്ന പുരാണങ്ങൾ : - വായു - മത്സ്യ -പത്മ - സ്കന്ദ - മാർക്കണ്ഡേയ പുരാണം


    Related Questions:

    ഇരട്ട കാവ്യങ്ങൾ എന്ന് വിളിക്കുന്ന സംഘകാല കൃതികൾ ഏത് ?
    മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമായ നന്നങ്ങാടികൾ ധാരാളമായി കണ്ടത്തിയ കേരളത്തിലെ പ്രദേശം ഏതാണ് ?
    pazhamthamizhpattukal also known as :
    കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം
    ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേര് :