App Logo

No.1 PSC Learning App

1M+ Downloads

കോശങ്ങളിലെ ഗോൾജി കോംപ്ലക്സുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?

  1. ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്‌തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
  2. എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു
  3. ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു

    Aii, iii തെറ്റ്

    Bഎല്ലാം തെറ്റ്

    Ci, ii തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    C. i, ii തെറ്റ്

    Read Explanation:

    മൈറ്റോ കോൺട്രിയോൺ 

    • കോശത്തിലെ ഊർജനിലയം. ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു.
    • ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോറ്, പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

    എൻഡോപ്ലാസ്‌മിക് റെറ്റിക്കുലം

    • കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനു ള്ളിൽ പദാർഥസംവഹനം നടക്കുന്നത് ഇതിലൂടെയാണ്.
    • കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു

    റൈബോസോം 

    • കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.
    • എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു

    ഫേനം

    • ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്‌തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
    • ജലം, ലവണങ്ങൾ, വിസർജ്യവസ്‌തുക്കൾ എന്നിവ സംഭരിക്കുന്നു

    ഗോൾജി കോംപ്ലക്സ് 

    • രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്‌മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്‌തരസഞ്ചികളിലാക്കുന്നു (Vesicles).
    • ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

    Related Questions:

    കോശവിഭജന സമയത്ത് ന്യൂക്ലിയസിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന ഡിഎൻഎ നൂലുകൾ?
    Which of the following statements is true about the cell wall?
    Which of the following cell organelles is called the powerhouse of the cell?
    How many micromoles of CO2 is fixed per milligram of chloroplast in an hour?
    കോശ ശ്വസനം വഴി കോശങ്ങളിൽ ഉണ്ടാകുന്ന CO2 രക്തത്തിൽ എത്തുന്നതെങ്ങനെ ?