App Logo

No.1 PSC Learning App

1M+ Downloads

കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

  1. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു
  2. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
  3. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.

    Ai മാത്രം തെറ്റ്

    Biii മാത്രം തെറ്റ്

    Cii, iii തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    D. ii മാത്രം തെറ്റ്

    Read Explanation:

    1929 ലെ ലാഹോർ സമ്മേളനം 

    • അദ്ധ്യക്ഷൻ : ജവഹർ ലാൽ നെഹ്റു 

    ലാഹോർ സമ്മേളനത്തിൽ കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ:

    • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു  
    • 1930 ജനുവരി 26 ,സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും ആചരിക്കുവാൻ തീരുമാനിച്ചതും ലാഹോർ സമ്മേളനത്തിലായിരുന്നു 
    • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം
    • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാൻ തീരുമാനിച്ചു 
    • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

    Related Questions:

    1908 ലെ മദ്രാസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
    Who among the following was elected as the President of Indian National Congress in 1928?

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

    1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റി ലണ്ടനിൽ പ്രവർത്തനം ആരംഭിച്ച വർഷം - 1889 
    2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ - ജോർജ് യൂൾ  
    3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി - വില്യം ദിഗ്ബി  
    4. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം - ഇന്ത്യ 
    INC യുടെ ഭരണഘടന നിലവിൽ വന്നത് ഏത് സമ്മേളനത്തിൽ ?

    ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?

    1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
    2. ഗാന്ധിജിയുടെ നേത്യത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
    3. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ