Challenger App

No.1 PSC Learning App

1M+ Downloads

ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹിന്ദുമതത്തിലെ എല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം നടന്നത്
  2. 1931-ൽ വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.
  3. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയത്

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഹിന്ദുമതത്തിലെ എല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം നടന്നത്.
    • വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു.
    • ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.
    • അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിന് കെ.കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയത്.

    Related Questions:

    തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭം നടന്നത് ഏത് വർഷം ?
    ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ഏത്?

    താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ ക്രമപ്പെടുത്തുക:

    1.ഗുരുവായൂര്‍ സത്യഗ്രഹം

    2.ചാന്നാര്‍ ലഹള

    3.മലയാളി മെമ്മോറിയല്‍

    4.നിവര്‍ത്തന പ്രക്ഷോഭം

    പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം -
    Kuttamkulam Satyagraha was in the year ?