App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ആറ്റം വൈദ്യുതപരമായി ഉദാസീനമാണ്
  2. ആറ്റത്തിനോ, ആറ്റങ്ങൾ ചേർന്നുണ്ടായ തന്മാത്രകൾക്കോ ചാർജിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നില്ല
  3. ഒരു ആറ്റത്തിൽ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമാണ്

    Aമൂന്ന് മാത്രം

    Bരണ്ടും മൂന്നും

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ആറ്റം വൈദ്യുതപരമായി ഉദാസീനമാണ്

    • ആറ്റത്തിൽ വൈദ്യുത ചാർജുള്ള കണങ്ങളുണ്ട്.
    • നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളും പോസിറ്റീവ് ചാർജുള്ള പ്രോട്ടോണുകളും
    • എന്നാൽ ആറ്റത്തിനോ, ആറ്റങ്ങൾ ചേർന്നുണ്ടായ തന്മാത്രകൾക്കോ ചാർജിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നില്ല.
    • കാരണം പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായതിനാലാണ്

    Related Questions:

    പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു , എന്നാൽ ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ?
    വളരെ താഴ്ന്ന മർദ്ദത്തിൽ വാതകങ്ങളിൽകൂടി വൈദ്യുതി കടന്ന് പോകുന്നത് അറിയപ്പെടുന്നത് എന്ത് ?
    ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ---- എന്നറിയപ്പെടുന്നു.

    റുഥർഫോർഡിന്റെ സൗരയൂഥ മാതൃകയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

    1. ആറ്റത്തിന് ഒരു കേന്ദ്രമുണ്ടെന്നും മാസ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂക്ലിയസിലാണെന്നും റൂഥർഫോർഡ് തന്റെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു
    2. ഈ മാതൃക പ്ലം പുഡ്ഡിംങ് മാതൃക (Plum pudding model) എന്നറിയപ്പെടുന്നു
    3. ആറ്റത്തിലെ ഘടകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് സൗരയൂഥത്തെപ്പോലെയാണ്‌ ആയതിനാൽ ഈ മാതൃക സൗരയൂഥമാതൃക (planetary Model of Atom) എന്നറിയപ്പെടുന്നു
    4. ആറ്റത്തിന് ഏറെക്കുറെ സ്വീകാര്യമായ മാതൃക നിർദ്ദേശിച്ചത് ഇദ്ദേഹമാണ്

      ആറ്റം മാതൃകയുമായി ബന്ധമുള്ള ഏതാനും ചില പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ ശരിയായ പ്രസ്താവനകൾ ഏത്?

      1. റൂഥർഫോർഡിന്റെ സൗരയൂഥ മാതൃകയിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും സഞ്ചരിക്കുമ്പോൾ, ഊർജ്ജം നഷ്ടമാവുകയും, ക്രമേണ അത് ന്യൂക്ലിയസിൽ പതിക്കുകയും ചെയ്യുന്നു.
      2. ബോർ മാതൃകയിൽ ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജ്ജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
      3. ബോർ മാതൃകാപ്രകാരം ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജം കൂടി വരുന്നു.
      4. തോംസൺ മാതൃകയിൽ തണ്ണിമത്തന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തിലുടനീളം പോസിറ്റീവ് ചാർജും വിത്ത് പോലെ ഇലക്ട്രോണുകളും വിതരണം ചെയ്യുന്ന ഒരു തണ്ണിമത്തനുമായി, ആറ്റത്തെ ഉപമിച്ചിരിക്കുന്നു.