App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. അലുമിനിയം ഉൽപാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്
  2. ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീരദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു
  3. ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപാദക സംസ്ഥാനം
  4. വൈദ്യുതോപകരണ വ്യവസായങ്ങളിൽ വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു

    Aഎല്ലാം തെറ്റ്

    Biv മാത്രം തെറ്റ്

    Cii, iv തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    B. iv മാത്രം തെറ്റ്

    Read Explanation:

    ബോക്സൈറ്റ്

    • അലുമിനിയം ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്,
    • തൃതീയ ഭൂവിജ്ഞാനീയ കാലഘട്ടത്തിൽ രൂപം കൊണ്ട് നിക്ഷേപങ്ങളിലാണ് ബോക്സൈറ്റ് മുഖ്യമായും കാണപ്പെടുന്നത്.
    • ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീര ദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു.
    • ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപ്പാദക സംസ്ഥാനം. കലഹന്ദി, സംബാൽപൂർ എന്നിവിടങ്ങളാണ് മുഖ്യ ഉൽപ്പാദകർ.
    • ബൊലാംഗീർ, കൊരാപുട്ട് എന്നിവിടങ്ങളാണ് ഉൽപ്പാദനം വർധിച്ചുകൊണ്ടിരിക്കുന്ന മറ്റു രണ്ട് പ്രദേശങ്ങൾ.
    • ഝാർഖണ്ഡിലെ പാറ്റ്ലാന്റുകളിൽ സമ്പന്നമായ ബോക്സൈറ്റ് നിക്ഷേപമുണ്ട്.
    • ഗുജറാത്ത്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ. 

    NB:വൈദ്യുതോപകരണ വ്യവസായങ്ങളിൽ വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നത് ചെമ്പാണ്.


    Related Questions:

    ഭൂമിയുടെ ഉപരിതലത്തിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന പാറകളിൽ നിന്ന് ധാതുക്കൾ പുറത്തെടുക്കുന്ന പ്രക്രിയ:

    വാതോർജവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത് :

    1. പുനഃസ്ഥാപന ശേഷിയുള്ള ഊർജ്ജ സ്രോതസ്സാണ് വാതോർജം
    2. കാറ്റിലെ ഗതികോർജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
    3. വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മൺസൂൺ പോലുള്ള കാലികവാതങ്ങളും ഊർജ്ജ ഉറവിടങ്ങളായി ഉപയോഗപ്പെടുത്തുന്നു
    4. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ വൈദ്യുതോൽപ്പാദനത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ല
      കൽപ്പാക്കം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
      ഇലക്ട്രിക്കൽ, ഇലക്ട്രോണിക് വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ലോഹേതര ധാതുക്കൾ ഇവയിൽ ഏതാണ്?
      എന്തുകൊണ്ടാണ് ക്വാറി ഒരു പ്രധാന പാരിസ്ഥിതിക പ്രശ്‌നമായി മാറിയത്?