App Logo

No.1 PSC Learning App

1M+ Downloads

ഡാറ്റാ ഡിഡ്ലിംഗ് മായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ഡാറ്റ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി അതിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുന്നതിനെ ഡാറ്റാ ഡിഡ്ലിംഗ് എന്ന് വിളിക്കുന്നു.
  2. മിക്കപ്പോഴും ഒരു ഡാറ്റാ എൻട്രി ക്ലർക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ വൈറസ് ആയിരിക്കും ഡാറ്റാ ഡിഡ്ലിംഗ് എന്ന സൈബർ കുറ്റകൃത്യത്തിന് പിന്നിൽ.

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഏതെങ്കിലും തരത്തിലുള്ള വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ള ഡേറ്റാ എൻട്രി ക്ലർക്ക് അല്ലെങ്കിൽ ഏതെങ്കിലും കമ്പ്യൂട്ടർ വൈറസ് വിവരങ്ങൾ കമ്പ്യൂട്ടറിൽ നൽകുന്നതിന് മുമ്പ് അതിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുമ്പോൾ ഡാറ്റാ ഡിഡ്ലിംഗ് സംഭവിക്കുന്നു. ഡാറ്റാ ഡിഡ്‌ലർക്ക് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കാനാണ് ഇത് ചെയ്യുന്നത്, പൊതുവേ സാമ്പത്തികമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഡാറ്റാ ഡിഡ്ലിംഗ് ചെയ്യാറുള്ളത്.


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1. ഒരു വേമിന് അതിൻ്റെ കോഡ് ചേർക്കാൻ ഒരു ഹോസ്റ്റ് പ്രോഗ്രാമോ സോഫ്ട്‍വെയറോ ആവശ്യമില്ല
    2. വേമുകൾ സ്വയം പ്രവർത്തിക്കാൻ കഴിവുള്ള ഒറ്റപ്പെട്ട പ്രോഗ്രാമുകളാണ്
    3. ഒരു വൈറസിന് റെപ്ലിക്കേഷനായി മനുഷ്യ ട്രിഗറിങ് ആവശ്യമാണ്
    4. വേം സ്വയം റെപ്ലിക്കേറ്റ് ചെയ്യുകയും നെറ്റ്‌വർക്കിലൂടെ മറ്റ് കമ്പ്യൂട്ടറിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു
      This unlawful act wherein the computer is either a tool or target or both:
      സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് ?

      സൈബർ ഭീഷണിക്ക് ഇരയായവർ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ?താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശെരിയായവ തിരഞ്ഞെടുക്കുക

      1. പ്രതികരിക്കരുത്
      2. സ്ക്രീൻഷോർട്ട് എടുത്തു സൂക്ഷിക്കുക
      3. ബ്ലോക്ക് ചെയ്യുക / റിപ്പോർട്ട് ചെയ്യുക
      4. മറ്റുള്ളവരോട് ഇതിനെക്കുറിച്ചു സംസാരിക്കുക
      5. സൈബർ സുരക്ഷയെകുറിച്ചു അറിഞ്ഞിരിക്കുക
        ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുമ്പോൾ, ഫയലുകളുടെയും ഡാറ്റയുടെയും സമഗ്രത പരിശോധിക്കാൻ മുഖ്യമായും ഏത് സാങ്കേതികതയാണ് സൈബർ ഫോറൻസിക്സിൽ ഉപയോഗിക്കുന്നത്?