Challenger App

No.1 PSC Learning App

1M+ Downloads

തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന കാമരാജർ പോർട്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 2010 ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു
  2. എണ്ണൂർ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്
  3. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം
  4. ഇന്ത്യയിലെ ആദ്യത്തെ 'എക്കോ ഫ്രണ്ട്ലി' തുറമുഖം

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dii, iii, iv ശരി

    Answer:

    D. ii, iii, iv ശരി

    Read Explanation:

    കാമരാജർ പോർട്ട്

    • മുമ്പ് എണ്ണൂർ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്,
    • ചെന്നൈയിലെ കോറമാണ്ടൽ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
    • ഇന്ത്യയിലെ 12-ാമത്തെ പ്രധാന തുറമുഖമാണിത്,
    • ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം
    • 'കാമരാജർ പോർട്ട് ലിമിറ്റഡ്' എന്ന പേരിൽ  ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏക കോർപ്പറേറ്റ് തുറമുഖം.
    • ഇന്ത്യയിലെ ആദ്യത്തെ 'എക്കോ ഫ്രണ്ട്ലി' തുറമുഖം

    NB:2010 ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടത്  പോർട്ട് ബ്ലയർ തുറമുഖമാണ് 


    Related Questions:

    കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :
    2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
    കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?
    "വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
    തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.