App Logo

No.1 PSC Learning App

1M+ Downloads

താപപ്രേഷണവുമായി ബന്ധപ്പെട്ട്താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു
  2. തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
  3. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    താപപ്രേഷണം (Heat Transfer):

        ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ, താപപ്രേഷണം എന്ന് പറയുന്നു.

    താപപ്രേഷണം 3 വിധം:

    1. ചാലനം (Conduction)

    2. സംവഹനം (Convection)

    3. വികിരണം (Radiation)

    ചാലനം (Conduction)

    • തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണ് ചാലനം

    • ഖര പദാർത്ഥങ്ങളിലെ താപപ്രേഷണ രീതിയാണ് ചാലനം 

    സംവഹനം (Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.

    വികിരണം (Radiation)
    • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.

    • വികിരണംവഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.

    • സൂര്യന്റെ താപം ഭൂമിയിൽ എത്തുന്നത് വികിരണം വഴിയാണ്.

    • ഇരുണ്ടതോ പരുപരുത്തതോ ആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കും.


    Related Questions:

    ഒരു പൂർണ തമോവസ്തുവിന്റെ ആഗിരണ ശക്തി എത്ര ?
    The maximum power in India comes from which plants?
    ഒരു ചാലകത്തിൻറെ പ്രതിരോധം പൂർണമായും ഇല്ലാതാകുന്ന താപനിലയെ പറയുന്നത് ?
    രണ്ട് പാത്രങ്ങളെ (A, B) വേർതിരിക്കുന്ന ഭിത്തി അഡയബാറ്റിക് ആണെങ്കിൽ, അതിനർത്ഥമെന്ത്?
    2 kg മാസ്സുള്ള A എന്ന ഒരു വസ്തുവിനെ അതിന്റെ താപനില 200 C ഇൽ നിന്നും 400 C വരെ ആകുവാൻ വേണ്ടി ചൂടാക്കുന്നു . A യുടെ വിശിഷ്ട തപധാരിത 2T ആണ് . ഇവിടെ T എന്നത് സെൽഷ്യസിൽ ഉള്ള താപനില ആണ് . എങ്കിൽ ആവശ്യമായ താപം കണക്കാക്കുക