App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

  1. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുദ്രാവാക്യമാണ്.
  2. ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1921 ഏപ്രിൽ 13 നാണ്
  3. 1948 ജനുവരി 20-ന് ഗാന്ധിജിയുടെ നേരെ ഒരു വധശ്രമം നടന്നു.
  4. രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് നടന്നു.

    A1 മാത്രം

    B1, 3, 4 എന്നിവ

    C2, 3 എന്നിവ

    D2, 4 എന്നിവ

    Answer:

    B. 1, 3, 4 എന്നിവ

    Read Explanation:

    ക്വിറ്റ് ഇന്ത്യ സമരം

    • ക്രിപ്‌സ് മിഷന്റെ പരാജയത്തെതുടർന്ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആവിഷ്‌കരിച്ച സമരം
    • ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ചത് - 1942 ഓഗസ്റ്റ് 8 
    • ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ ഐ.എൻ.സി സമ്മേളനം - ബോംബെ സമ്മേളനം
    • ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് - ജവാഹർലാൽ നെഹ്‌റു
    • ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - യൂസഫ് മെഹ്‌റലി 
    • ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്  - 1942 ഓഗസ്റ്റ് 9 
    • ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നത് - ഓഗസ്റ്റ് 9 
    • ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത്  - ജയപ്രകാശ് നാരായൺ 
    • ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത്  - അരുണ അസഫലി
    • അരുണ അസഫലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് - ഗാന്ധിജി
    • " പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന്‌ ഗാന്ധിജി പറഞ്ഞ അവസരം - ക്വിറ്റ് ഇന്ത്യ സമരം

    ജാലിയൻ വാലാബാഗ് കൂട്ടക്കൊല

    • നടന്ന വർഷം -1919 ഏപ്രിൽ 13
    • നടന്ന സ്ഥലം -അമൃത് സർ (പഞ്ചാബ് )
    • കാരണമായ നിയമം -റൌലറ്റ് ആക്ട് 
    • ബ്രിട്ടീഷ് ഗവൺമെന്റ് പുറപ്പെടുവിച്ച ഓർഡർ -'Crawling order' 
    • നേതൃത്വം നൽകിയ ഓഫീസർ -ജനറൽ റെജിനാൾഡ് ഡയർ 
    • വെടിവെക്കാൻ അനുമതി നൽകിയത് -മൈക്കിൾ .ഒ. ഡയർ 
    • മൈക്കിൾ . ഒ . ഡയറിനെ വധിച്ചത് -ഉദ്ദം സിംഗ്
    • കൂട്ടക്കൊലയിൽ പ്രധിഷേധിച്ചു പദവികളും ,ബഹുമതികളും തിരിച്ചു നൽകിയവർ 
      • "സർ "പദവി - രവീന്ദ്ര നാഥ ടാഗോർ 
      • "കൈസർ -ഇ -ഹിന്ദ് " ബഹുമതി - ഗാന്ധിജി ,സരോജിനി നായിഡു

    മദൻലാൽ പഹ്‌വ

    • ഇന്ത്യ വിഭജനത്തിനുശേഷം അഭയാർത്ഥിയായി 1947 ൽ ഇന്ത്യയിലെത്തി.
    • അഭയാർഥികളുടെ ദുരവസ്ഥയാൽ ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ പ്രധാന നേതാവായ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ തിരിഞ്ഞു.
    • 1948 ജനുവരി 20 ന് ന്യൂഡൽഹിയിലെ ബിർള ഹൗസിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ഗാന്ധിയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
    • 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയപ്പോൾ മദൻ ലാലിനെതിരെ കൊലപാതകശ്രമത്തിന് കേസ് എടുത്തു.
    • കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ ജീവപര്യന്തം തടവുശിക്ഷയും ലഭിച്ചു.

    രണ്ടാം വട്ടമേശ സമ്മേളനം

    • നടന്ന വർഷം - 1931
    • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധിജിയും പങ്കെടുത്തു
    • രണ്ടാം വട്ടമേശ സമ്മേളനത്തിൽ സ്ത്രീകളുടെ പ്രതിനിധിയായിരുന്നു സരോജിനി നായിഡു
    • പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതും, സാമുദായിക പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയും കാരണം ഈ സമ്മേളനം ഒരു പരാജയമായിരുന്നു.

    Related Questions:

    Which of the following is NOT the provision of the Government of India Act, 1858?
    Who among the following was sent to India in March 1942 to seek the cooperation of the Indian political groups?

    താഴെ പറയുന്നവയിൽ ഏതാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിന്റെ ഭാഗമല്ലാത്തത്?

    1. മൗണ്ട് ബാറ്റൺ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസ്സാക്കിയത്
    2. 1947 ഓഗസ്റ്റ് 15 മുതൽ 'ഇന്ത്യയെ സ്വതന്ത്രവും പരമാധികാരവുമായ ഒരു രാജ്യമായി പ്രഖ്യാപിച്ച നിയമമാണിത്
    3. ബ്രിട്ടീഷ് രാജാവ് നിയമിക്കേണ്ട ഗവർണ്ണർ ജനറലിൻ്റെ ഓഫീസ് ഈ നിയമം സ്ഥാപിച്ചു
    4. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഡൊമിനിയനിൽ ചേരണമെന്ന് ഈ നിയമം നിർബന്ധിച്ചു
      Who called the Cripps Mission as “Post dated cheque drawn on a crashing Bank” ?
      In 1930, who in his most famous speech stressed the creation of a Muslim state in North West India?