App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ

  1. ഗൾഫ് യുദ്ധം
  2. വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ്
  3. ഉയർന്ന ഫിസ്ക്കൽ കമ്മി
  4. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്

    A4 മാത്രം

    B3 മാത്രം

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് - 1991 ജൂലൈ 24

    • ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി - പി. വി. നരസിംഹ റാവു

    • ധനകാര്യ മന്ത്രി - ഡോ . മൻമോഹൻ സിംഗ്

    • പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവായി അറിയപ്പെടുന്നത് - ഡോ . മൻമോഹൻ സിംഗ്

    • പുത്തൻ സാമ്പത്തിക നയം ആരംഭിക്കാനുണ്ടായ കാരണം - മാറുന്ന ആഗോള സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള പരിഷ്കാരനയങ്ങൾ വേണമെന്നുള്ള ആവശ്യം

    • സ്വകാര്യവൽക്കരണം ,ഉദാരവൽക്കരണം ,ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൽ ഉൾപ്പെടുന്നവയാണ്

    • സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്

    • ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം

    • ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്

    പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ

    • ഗൾഫ് യുദ്ധം

    • വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ്

    • ഉയർന്ന ഫിസ്ക്കൽ കമ്മി

    • പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്


    Related Questions:

    1991 ലെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ധനകാര്യമേഖലയിൽ നടപ്പിലാക്കിയ പരിഷ്ക്കരണങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയെക്കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക. പ്രസ്താവന 1. RBI യെ ഒരു നിയന്ത്രക സ്ഥാപനം എന്നതിൽ നിന്നും സഹായക സ്ഥാപനമാക്കി മാറ്റുക. പ്രസ്താവന 2. ധനകാര്യബാങ്കുകൾ സ്ഥാപിക്കുന്നതിനു അനുമതി നൽകി. പ്രസ്താവന 3. ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 75 ശതമാനമാക്കി ഉയർത്തി.

    How has globalization impacted India's integration into the global economy?

    1. India has become more interconnected with the global economy, leading to increased vulnerability to global economic fluctuations.
    2. Greater exposure to international trade has resulted in India's increased role in shaping global trade policies.
    3. India's active participation in global governance institutions has elevated its influence in international economic matters.
    4. Enhanced access to international markets has strengthened India's position as a global economic powerhouse.

      1991 - ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

      1. 1. സ്വാശ്രയത്തം പ്രോൽസാഹിപ്പിച്ചു വിദേശ സഹായം പരമാവധി കുറയ്ക്കുക.
      2. 2. ഇന്ത്യൻ സമ്പത്ത്ഘടനയെ ഉദാരവൽക്കരിച്ചു ആഗോള കമ്പോളവുമായി സംയോജിപ്പിക്കുക.
      3. 3. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുക.
      4. 4. ഇറക്കുമതി പരമാവധി കുറച്ചു തദ്ദേശീയ വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കുക.
        Which sector has contributed significantly to India's economic growth post-liberalization?
        ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?