App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക

  1. ശ്രീനാരായണഗുരു - ആത്മോപദേശശതകം
  2. ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
  3. വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
  4. വാഗ്ഭടാനന്ദൻ - അഭിനവ കേരളം

    A2, 3

    Bഎല്ലാം

    C2 മാത്രം

    D1, 2, 4 എന്നിവ

    Answer:

    D. 1, 2, 4 എന്നിവ

    Read Explanation:

    ആത്മോപദേശശതകം

    • 'ആത്മാവിനെ'പ്പറ്റിയും 'മോക്ഷ'ത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ കൃതിയാണ് 'ആത്മോപദേശശതകം'.
    • ശ്രീ നാരായണ ഗുരു ആത്മോപദേശ ശതകം രചിച്ച വർഷം : 1897
    • “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം” എന്ന വരികൾ ഉള്ള ഗുരുദേവകൃതി

    വേദാധികാരനിരൂപണം

    • വേദം പഠിക്കുവാൻ ആരാണ് യോഗ്യൻ എന്ന വിഷയം അതി വിശദമായി വിശകലനം ചെയ്യുന്ന ചട്ടമ്പി സ്വാമികളുടെ ഒരു കൃതി

    പ്രാചീന മലയാളം

    • പ്രാചീന കേരളത്തിലെ ജാതിരഹിത സമൂഹത്തെകുറിച്ച് പ്രതിപാദിക്കുന്ന ചട്ടമ്പിസ്വാമികളുടെ തന്നെ രചനയാണിത് 
    • ഈ കൃതി കേരളത്തിൻ്റെ ചരിത്രം, അതിലെ ആദ്യകാല നിവാസികൾ, സംസ്കാരം, മതം, ചരിത്രത്തിലെ പക്ഷപാതപരമായ രചനകൾ എന്നിവയെ പ്രതിപാദിക്കുകയും ജാതി വിവേചനത്തെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു.

    അഭിനവ കേരളം

    • അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത് : വാഗ്ഭടാനന്ദൻ
    • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
    • കോഴിക്കോട് നിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചത്
    • അഭിനവ കേരളത്തിലെ മുദ്രാവാക്യം : "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"  

    Related Questions:

    തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവൽക്കരിച്ചത് ആര്?
    Which work of Sri Narayana Guru is written partly in Sanskrit and partly in Malayalam?
    Who was the leader of the first agricultural labourers strike in Kerala demanding the social and economic issues?
    A.K.G. Statue is situated at :
    ഹരിജനോദ്ധാരണ ഫണ്ടുമായി ബന്ധപ്പെട്ട് ഗാന്ധിജിക്ക് അഭരണങ്ങൾ ഊരി നൽകിയ വനിതാ നേതാവ് ആരാണ് ?