Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ, ആധുനിക പീരിയോഡിക് ടേബിളിന്റെ മേന്മകൾ ഏതെല്ലാം ആണ് ?

  1. ഒരു മൂലകത്തിന്റെ ഗുണങ്ങൾ അറിയാമെങ്കിൽ അതേ ഗ്രൂപ്പിൽപ്പെട്ട മറ്റു മൂലകങ്ങളുടെ ഗുണങ്ങളെക്കുറിച്ചും ധാരണ ലഭിക്കുന്നു.
  2. സമാന ഗുണങ്ങളുള്ള മൂലകങ്ങളെ ഒരു പിരീഡിൽ തന്നെ ഉൾപ്പെടുത്തി.
  3. ആധുനിക പീരിയോഡിക് ടേബിളിൽ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നു.

    Aഎല്ലാം

    Biii മാത്രം

    Ci മാത്രം

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    ആധുനിക പീരിയോഡിക് ടേബിളിന്റെ മേന്മകൾ:

    1.

    • ഗുണങ്ങളിൽ വ്യത്യാസമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയെന്നത്, മെൻഡലീഫ് പീരിയോഡിക് ടേബിളിന്റെ ഒരു പരിമിതി ആയിരുന്നു.

    • ഉദാ: സോഡിയം (Na), പൊട്ടാസ്യം (K) മുതലായ മൃദു ലോഹങ്ങളോടൊപ്പം, കോപ്പർ (Cu), സിൽവർ (Ag) തുടങ്ങിയ കാഠിന്യം കൂടിയ ലോഹങ്ങളേയും ഉൾപ്പെടുത്തി.

    • എന്നാൽ ആധുനിക പീരിയോഡിക് ടേബിളിൽ സമാന ഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്താൻ മോസ്ലി ശ്രദ്ധിച്ചു.

    • അതിനാൽ ഒരു മൂലകത്തിന്റെ ഗുണങ്ങൾ അറിയാമെങ്കിൽ അതേ ഗ്രൂപ്പിൽപ്പെട്ട മറ്റു മൂലകങ്ങളുടെ ഗുണങ്ങളെക്കുറിച്ചും ധാരണ ലഭിക്കുന്നു.

    2.

    • അറ്റോമിക മാസിന്റെ ആരോഹണ ക്രമം എല്ലായിടത്തും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല എന്നത് മെൻഡലീഫ് പീരിയോഡിക് ടേബിളിന്റെ മറ്റൊരു പരിമിതി ആയിരുന്നു.

    • ഉദാ - ആർഗൺ (Ar, അറ്റോമിക മാസ് - 40) എന്ന മൂലകത്തിനു ശേഷമാണ് പൊട്ടാസ്യം (K, അറ്റോമിക മാസ് - 39) എന്ന മൂലകത്തിന്റെ സ്ഥാനം.

    • എന്നാൽ ആധുനിക പീരിയോഡിക് ടേബിളിൽ, അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നതിനാൽ, അറ്റോമിക മാസിന്റെ ഇത്തരത്തിലുള്ള ക്രമരാഹിത്യം പ്രസക്തമല്ല.

    3.

    • ആധുനിക പീരിയോഡിക് ടേബിളിൽ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നതു കൊണ്ട്, ഒരേ മൂലകത്തിന്റെ ഐസോടോപ്പുകൾക്ക് വ്യത്യസ്ത സ്ഥാനം നൽകാൻ കഴിയുന്നില്ല എന്ന മെൻഡലീഫ് പീരിയോഡിക് ടേബിളിന്റെ പരിമിതി, പരിഹരിക്കാൻ കഴിഞ്ഞു.


    Related Questions:

    ഡംബെല്ലിന്റെ ആകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
    അപൂർവ വാതകങ്ങൾ (Rare gases) എന്നു വിളിക്കുന്ന ഗ്രൂപ്പ് ഏത് ?
    d സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
    യുറേനിയം മൂലകത്തിന്റെ അറ്റോമിക നമ്പർ
    സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത് ----.