App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ദാദാഭായ് നവ്റോജിയുമായി ബന്ധമില്ലാത്ത പ്രസ്‌താവനകൾ ഏതൊക്കെയാണ്?

  1. ചോർച്ച സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്
  2. പോവർട്ടി ആൻഡ് അൺബ്രിട്ടിഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചു
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ
  4. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നു

    Ai, iii

    Bii, iv

    Ciii മാത്രം

    Dii, iii

    Answer:

    C. iii മാത്രം

    Read Explanation:

    ദാദാഭായ് നവറോജി 
    • ജനനം - 1825 സെപ്റ്റംബർ 4 
    • ജന്മസ്ഥലം - മുംബൈ 
    • മരണം - 1917 ജൂൺ 30 

    വിശേഷണങ്ങൾ :

    • 'ഇന്ത്യയുടെ വന്ദ്യവയോധികൻ' 
    • 'ഇന്ത്യയുടെ ഗ്ലാഡ്സ്റ്റൺ' 
    • 'ഇന്ത്യൻ രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻ്റെ പിതാവ്' 
    • സാമ്പത്തിക ചോർച്ച സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് 
    • മസ്‌തിഷ്‌ക്ക ചോർച്ച സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് 

    INCയും ദാദാഭായ് നവറോജിയും 

    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ രൂപീകരണത്തിന് പ്രധാന പങ്ക് വഹിച്ച വ്യക്തി 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ രണ്ടാമത്തെ പ്രസിഡന്റ് 
    • 1886  , 1906  എന്നി വർഷങ്ങളിൽ  കൊൽക്കത്തയിൽ നടന്ന  INC സമ്മേളനത്തിലും 1893 ൽ ലാഹോറിൽ നടന്ന INC സമ്മേളനത്തിലും പ്രസിഡന്റ് സ്ഥാനം വഹിച്ചു  
    • INC യുടെ പ്രസിഡന്റ് ആയ ഏറ്റവും പ്രായം കൂടിയ വ്യക്തി 
    • കോണ്‍ഗ്രസ്‌ അംഗമായ ആദ്യ പാഴ്സി മതസ്ഥന്‍ 
    • INC യുടെ പ്രസിഡന്റ് ആയ ആദ്യ പാഴ്‌സി വംശജൻ
    ചോർച്ചാ സിദ്ധാന്തം
    • ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആയിരുന്നു.
    • ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെക്കുറിച്ച് ചോർച്ചാ സിദ്ധാന്തം എന്നറിയപ്പെടുന്ന നിഗമനങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി 
    • പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകത്തിലാണ് ചോർച്ചാ സിദ്ധാന്തത്തേക്കുറിച്ച് അദ്ദേഹം പ്രസ്താവിച്ചത് 

    NB: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ : അലൻ ഒക്ടാവിയൻ ഹ്യൂം


    Related Questions:

    The Peshwaship was abolished by the British at the time of Peshwa
    The Indian Council Act of 1909 was provided for :
    മൂന്നാം കർണ്ണാട്ടിക് യുദ്ധം നടക്കുമ്പോൾ ഫ്രഞ്ച് ഗവർണർ ആരായിരുന്നു ?
    Whom did Rajendra Prasad consider as the father of Pakistan?
    Which of the following was a negative impact of colonization?