App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ ഉരുട്ടിനീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് ഉരുളൽ ഘർഷണം
  2. ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നിക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് നിരങ്ങൽ ഘർഷണം
  3. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലായിരിക്കും
  4. വാഹനങ്ങളിലെ ടയറുകളിൽ ചാലുകൾ ഇടുന്നത് ഘർഷണം കൂട്ടാനാണ്

    Aഒന്നും രണ്ടും നാലും

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Dഒന്നും മൂന്നും

    Answer:

    A. ഒന്നും രണ്ടും നാലും

    Read Explanation:

    • ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ ഉരുട്ടിനീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് ഉരുളൽ ഘർഷണം
    • ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നിക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് നിരങ്ങൽ ഘർഷണം
    • വാഹനങ്ങളിലെ ടയറുകളിൽ ചാലുകൾ ഇടുന്നത് ഘർഷണം കൂട്ടാനാണ്
    • ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവായിരിക്കും

    Related Questions:

    ഒരു കോൺകേവ് ദർപ്പണത്തിന്റെ ഫോക്കൽ ദൂരം 'f' ആണെങ്കിൽ ഒരു വസ്തുവും അതിന്റെ യഥാർത്ഥ പ്രതിബിംബവും തമ്മിലുള്ള കുറഞ്ഞ ദൂരം ആയിരിക്കും.
    ഒരു X-റേ വിഭംഗന പരീക്ഷണത്തിൽ, X-റേയുടെ തരംഗദൈർഘ്യം കുറച്ചാൽ, ഒരേ ക്രിസ്റ്റലിന്റെ ആദ്യ ഓർഡർ പ്രതിഫലനത്തിന് (first order reflection) എന്ത് സംഭവിക്കും?
    ഏറ്റവും കുറഞ്ഞ ഊർജ്ജക്ഷമതയും (Efficiency) തുടർച്ചയായ കളക്ടർ കറന്റും ഉള്ള ക്ലാസ് ആംപ്ലിഫയർ ഏതാണ്?
    ഒരു ലോജിക് ഗേറ്റിന് അതിന്റെ ഏതെങ്കിലും ഒരു ഇൻപുട്ട് 'HIGH' ആയിരിക്കുമ്പോൾ ഔട്ട്പുട്ട് 'HIGH' ആകുന്നു. ഈ ഗേറ്റ് ഏതാണ്?
    ഒരു വ്യതികരണ പാറ്റേൺ ലഭിക്കാൻ ആവശ്യമായ 'പാത്ത് വ്യത്യാസം' എന്നത് എന്തിനെ ആശ്രയിച്ചിരിക്കും?