App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ലോക്‌പാൽ കമ്മറ്റിയെ സംബന്ധിച്ച ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക

  1. 2024 ഫെബ്രുവരിയിൽ അജയ് മണിക്റാവു ഖാൻവിൽക്കറെ രാഷ്‌ട്രപതി ലോക്‌പാൽ കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു
  2. ഋതുരാജ് അവസ്തി, സഞ്ജയ് യാദവ്, ലിംഗപ്പ നാരായണസ്വാമി എന്നിവർ ലോക്‌പാൽ കമ്മിറ്റിയിലെ ജുഡീഷ്യൽ മെമ്പറുമാരായി 2024 ഫെബ്രുവരിയിൽ നിയമിച്ചു
  3. പുതിയതായി നിയമിച്ച ലോക്‌പാൽ സമിതിയിലെ നോൺ ജുഡീഷ്യൽ അംഗങ്ങളാണ് സുശീൽ ചന്ദ്ര, പങ്കജ് കുമാർ, അജയ് ടിർക്കെ എന്നിവർ

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • മുൻ സുപ്രിം കോടതി ജഡ്ജി ആണ് അജയ് മണിക്റാവു ഖാൻവിൽക്കർ • ഇന്ത്യയുടെ അഴിമതി വിരുദ്ധ അന്വേഷണ സംവിധാനം ആണ് ലോക്പാൽ • ലോക്‌പാൽ സ്ഥാപിതമായത് - 2019 • പ്രഥമ ലോക്‌പാൽ കമ്മറ്റി അധ്യക്ഷൻ - പിനാകി ചന്ദ്ര ഘോഷ് • ലോക്‌പാൽ കമ്മറ്റി അധ്യക്ഷനെയും മറ്റ് അംഗങ്ങളെയും നാമനിർദേശം ചെയ്യുന്ന കമ്മിറ്റിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്,ലോക്‌സഭാ സ്‌പീക്കർ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് • ലോക്‌പാൽ കമ്മിറ്റിയെ അധ്യക്ഷനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്ട്രപതി


    Related Questions:

    ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?
    താഴെ കൊടുത്തവയിൽ NITI AAYOG ലെ പ്രത്യേക ക്ഷണിതാവ് ആരാണ് ?

    താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

    1. ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവർ നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളാണ്.

    2. തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇസിഐ പരിശോധിക്കുന്നു.

    3. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും പരിശീലനത്തിനും ഇസിഐ ഉത്തരവാദിയാണ്.

    ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ മാത്രം അടങ്ങുന്ന സെറ്റ് / സെറ്റുകൾ തിരിച്ചറിയുക.

    1. സി. എം. ത്രിവേദി, ഡി. ആർ. ഗാഡ്ഗിൽ, സി. രംഗരാജൻ 

    2. ഗുൽസാരിലാൽ നന്ദ, പ്രണബ് മുഖർജി, മാധവ് സിംഗ് സോളങ്കി

    3. ജവന്ത് സിംഗ്, കെ. സി. പന്ത്, മൊണ്ടെക് സിംഗ് അലുവാലിയ

    4. വൈ. വി. റെഡ്ഡി, പി. വി. നരസിംഹ റാവു, മൻമോഹൻ സിംഗ്

    ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണെ താഴെ പറയുന്ന ഏതു സാഹചര്യങ്ങളിലാണ് കേന്ദ്ര സർക്കാറിന് നീക്കം ചെയ്യുവാൻ സാധിക്കുക ?

    1. ചുമതലകൾ നിർവ്വഹിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ
    2. ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തിയില്ലാത്ത സാഹചര്യങ്ങളിൽ
    3. അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യങ്ങളിൽ
    4. കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെയിരുന്നാൽ