App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.

2.സുഷുമ്നയിലേയ്ക്ക് ആവേഗങ്ങള്‍ എത്തിക്കുന്ന സംവേദനാഡീതന്തുക്കളും സുഷുമ്നയില്‍ നിന്ന് ആവേഗങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തിക്കുന്ന പ്രേരകനാഡീതന്തുക്കളും ചേര്‍ന്നതിനാല്‍ സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.


Related Questions:

ഡെൻറൈറ്റിൽ നിന്നും ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്ന നാഡീകോശ ഭാഗം ഏതാണ് ?

നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

2.ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നത്‌  ഡെന്‍ഡ്രൈറ്റ് ആണ്.

3.തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത്‌ ആക്സോണൈറ്റ് ആണ്.

ഒരു റിഫ്ലെക്സ് ആർക്കിൽ, ഇൻ്റർന്യൂറോണുകൾ എന്ത് പങ്കാണ് വഹിക്കുന്നത്?

റിഫ്ലക്സ് ആര്‍ക്കുമായി ബന്ധപ്പെട്ട ശരിയായ ഫ്ലോചാര്‍ട്ട് തെരഞ്ഞെടുത്തെഴുതുക.

1. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> പേശി --> ഇന്റര്‍ന്യൂറോണ്‍

2. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പേശി

3.ഗ്രാഹി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പ്രേരകനാഡി --> പേശി

4.ഗ്രാഹി --> പ്രേരകനാഡി --> ഇന്റര്‍ന്യൂറോണ്‍ --> സംവേദനാഡി --> പേശി

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.