App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന ചോള രാജ്യത്തിലെ കൃഷിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കർഷകർക്ക് നികുതിയിളവുകൾ നൽകി
  2. കാർഷിക പുരോഗതിയിലൂടെ കൈവരിക്കുന്ന മിച്ചോൽപാദനം വാണിജ്യത്തിന് വഴിതെളിച്ചു
  3. തരിശു കിടന്ന ഭൂമി കൃഷിക്ക് ഉപയുക്തമാക്കാൻ പ്രോത്സാഹനം നൽകി

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ചോളരാജ്യത്തിലെ കൃഷിയുടെ പുരോഗതി

    • കൃഷിയുടെ പുരോഗതിക്കായി കർഷകർക്ക് നികുതിയിളവുകൾ നൽകുകയും തരിശ് കിടന്ന ഭൂമി കൃഷിക്കുപയുക്തമാക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്തു.

    • ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കും ഭൂമിദാനം നൽകിയതിലൂടെയും കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കാൻ സാധിച്ചു.

    • എന്നാൽ ഇത്തരം ഭൂമികളിൽ കൃഷിപ്പണി ചെയ്തത് അടിമ സമാനമായ ജീവിതം നയിച്ച കർഷകത്തൊഴിലാളികളായിരുന്നു

    • കാർഷിക പുരോഗതിയിലൂടെ കൈവരിക്കുന്ന മിച്ചോൽപാദനം വാണിജ്യത്തിന് വഴിതെളിച്ചു


    Related Questions:

    കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ലൈസൻസ് കൊണ്ടുവരികയും ചെയ്ത ഗവർണർ ജനറൽ ആര് ?
    ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?
    1878 ൽ ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയ വൈസ്രോയി ആര് ?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1) ഭൂപ്രഭുക്കന്മാരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്ന ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി സമ്പ്രദായം 

    2) റയട്ട് വാരി സമ്പ്രദായം ഏർപ്പെടുത്തിയത് മദ്രാസ് ഗവർണറായിരുന്ന തോമസ് മൺറോയാണ് 

    3) റയട്ട് വാരി വ്യവസ്ഥ നടപ്പിലാക്കിയത് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലാണ് 

    1806 ലെ വെല്ലൂർ ലഹള നടന്നപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?