Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ദ്വിബേസിക ആസിഡ് ഏത് ?

  1. ഹൈഡ്രോക്ലോറിക്ക് ആസിഡ്
  2. ഫോസ്ഫോറിക് ആസിഡ്
  3. സൾഫ്യൂരിക് ആസിഡ്
  4. ഇതൊന്നുമല്ല

    Aഒന്ന് മാത്രം

    Bമൂന്ന് മാത്രം

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    B. മൂന്ന് മാത്രം

    Read Explanation:

    • ബേസികത - ഒരു ആസിഡ് തന്മാത്രക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണം 

    • ദ്വിബേസിക ആസിഡ് (Dibasic acid) എന്നത് ഒരു ആസിഡ് തന്മാത്രയ്ക്ക് രണ്ട് ഹൈഡ്രജൻ അയോണുകളെ (H+) ഒരു ലായനിയിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അതിനെയാണ് പറയുന്നത്. അതായത്, ഒരു ആസിഡിന് രണ്ട് ഹൈഡ്രജൻ ആറ്റങ്ങളെ പ്രോട്ടോണുകളായി വിട്ടുകൊടുക്കാൻ സാധിക്കണം.

    • ഏക ബേസിക ആസിഡ് - ബേസികത  1 ആയിട്ടുള്ള ആസിഡ് 

    • ഉദാ : ഹൈഡ്രോക്ലോറിക്ക് ആസിഡ് HCl

    • ദ്വിബേസിക ആസിഡ് - ബേസികത  2 ആയിട്ടുള്ള ആസിഡ് 

    • ഉദാ : സൾഫ്യൂരിക് ആസിഡ് H2SO4

    • ത്രിബേസിക ആസിഡ് - ബേസികത  3  ആയിട്ടുള്ള ആസിഡ് 

    • ഉദാ : ഫോസ്ഫോറിക് ആസിഡ് H3PO4


    Related Questions:

    ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
    ആമാശയത്തിൽ ഉൽപാദിക്കപ്പെടുന്ന ആസിഡ്:
    Which acid is used as a flux for stainless steel in soldering?
    തേനീച്ചയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
    പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്?