App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?

  1. ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യം
  2. ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
  3. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
  4. നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ

    Aഎല്ലാം ശരി

    B2, 3 ശരി

    C3 മാത്രം ശരി

    D1, 3, 4 ശരി

    Answer:

    D. 1, 3, 4 ശരി

    Read Explanation:

     

    • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾപ്പെടുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ.

    • മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.
    • ആശയം കടം വാങ്ങിയത് : അയർലണ്ടിൽ നിന്ന്
    • സപ്രു കമ്മിറ്റിയുടെ ശിപാർശ പ്രകാരം ഉൾപ്പെടുത്തി
    • ഉദ്ദേശം : ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുക
    • രാജ്യത്തിൻറെ ഭരണത്തിന്റെ അടിസ്ഥാനം (Fundamental to the governance of the country) എന്നറിയപ്പെടുന്നത് മാർഗനിർദ്ദേശക തത്വങ്ങളാണ്.

    • 'ഇന്ത്യൻ ഭരണഘടനയുടെ ഓപ്പറേറ്റീവ് ഭാഗം' എന്നും മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ അറിയപ്പെടുന്നു

    • ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കൽപങ്ങൾ മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഉൾപ്പെടുന്നു.
    • Article  37 : നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല 
    •  

    Related Questions:

    Which of the following option is not related to economic justice according to Article 39?
    ഇന്ത്യൻ ഭരണഘടനയിൽ മദ്യനിരോധനം പരാമർശിച്ചിരിക്കുന്ന അനുഛേദം ഏത് ?
    Article 45 under the Directive Principles of State Policy in the Indian Constitution, provides for
    നിർദ്ദേശകതത്ത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
    The constitutional provision which lays down the responsibility of Govt. towards environmental protection :