App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ഏതെല്ലാം പ്രസ്താവനകൾ ഉപദ്വീപിയ നദികളെ സൂചിപ്പിക്കുന്നു ?

  1. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം ഈ നദികൾക്ക്‌ ഉണ്ട്.
  2. പര്‍വ്വത മേഖലകളില്‍ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.
  3. കാഠിന്യമേേറിയ ശിലകളിലൂടെ ഒഴുകുന്നതിനാല്‍ അഗാധ താഴ്വരകള്‍ സൃഷ്ടിക്കുന്നില്ല
  4. കുറഞ്ഞ ജലസേചന ശേഷി

    Aഎല്ലാം

    Biii മാത്രം

    Ciii, iv എന്നിവ

    Di, ii

    Answer:

    C. iii, iv എന്നിവ

    Read Explanation:

    ഉപദ്വീപീയ നദികൾ

    • ഉപദ്വീപീയ പീഠഭൂമിയിലെ മലനിരകളിൽ നിന്നുത്ഭവിക്കുന്നു.
    • പെനിൻസുലാർ നദികൾ എന്നും അറിയപ്പെടുന്നു 

    ഇന്ത്യയിലെ പ്രധാന ഉപദ്വീപീയ നദികൾ :

    • മഹാനദി
    • ഗോദാവരി
    • കൃഷ്ണ
    • കാവേരി
    • നർമദ
    • താപ്തി
    • ലൂണി 
       
    • ഹിമാലയൻ  നദികളുമായി ചിന്തിക്കുമ്പോൾ  താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശമാണ് ഇവയ്ക്കുള്ളത് 
    • അപരദനതീവ്രതയും  താരതമ്യേന കുറവാണ് 
    • ഇവ  കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല.
    • ഹിമാലയൻ നദികളെക്കാൾ മുൻപ് രൂപംകൊണ്ട ഇവയിൽ മഴക്കാലത്ത് സമൃദ്ധമായ ജലസമ്പത്തുണ്ടായിരിക്കും 
    • കുറഞ്ഞ ജലസേചനശേഷിയാണ് ഉപദ്വീപീയ നദികൾക്കുള്ളത് 
    • ഉപദ്വീപീയ നദികളിൽ  ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവാണ് 

    NB:1,2 പ്രസ്താവനകൾ ഹിമാലയൻ നദികളെ സൂചിപ്പിക്കുന്നു.


    Related Questions:

    താഴെ തന്നിരിക്കുന്ന വിശേഷണനങ്ങളിൽ ഹിമാലയത്തിനു യോജിക്കാത്തത് ?

    ഉഷ്ണ കാലത്തെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍  അനുഭവപ്പെടുന്നു.
    2. സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുതലായി കാണപ്പെടുന്നു.
    3. മാംഗോഷവേഴ്സ്, ലൂ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്.
    4. പശ്ചിമ അസ്വസ്ഥത ഉഷ്ണ കാലത്താണ് സംഭവിക്കുന്നത്.
      തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
      ലക്ഷദ്വീപ് ദ്വീപ്സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത് ?
      ശൈത്യകാലത്തെ തുടർന്ന് ഉണ്ടാവുന്ന ഉഷ്ണകാലം ഏതൊക്കെ മാസങ്ങളിലാണ് നമുക്ക് അനുഭവപ്പെടുന്നത്?