App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ?

  1. ഹേബിയസ് കോർപ്പസ് - 'സോഷ്യൽ കോൺട്രാക്ട്'
  2. സ്റ്റാമ്പ് ആക്ട് - ജോർജ് ഗ്രെൻവില്ലെ
  3. ജീൻ ജാക്വസ് റൂസോ - 'ടു ഹാവ് ദ ബോഡി'
  4. ഹാങ്കോ സംഭവം - ലീ യുവാൻ ഹംഗ്

    A2, 4 എന്നിവ

    B1, 3

    C1, 4

    D4 മാത്രം

    Answer:

    A. 2, 4 എന്നിവ

    Read Explanation:

    ഹേബിയസ് കോർപ്പസ്

    • ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്

    • ലളിതമായി പറഞ്ഞാൽ, 'ശരീരം ഹാജരാക്കുക' (ടു ഹാവ് ദ ബോഡി) എന്നാണ് ഈ പദത്തിന്റെ അർത്ഥം.

    • അന്യായമായി തടവിലാക്കപ്പെട്ട ആളെ വിടുവിക്കാൻ സഹായിക്കുന്ന ഒരു നിയമപരിഹാരമാണിത്.

    • ഒരു വ്യക്തിയെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന് ആരോപിക്കപ്പെടുമ്പോൾ, ബന്ധുക്കൾക്കോ മറ്റേതൊരു വ്യക്തിക്കോ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കാം.

    • തുടർന്ന് തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും

    ഗ്രാൻവില്ലെ നയങ്ങൾ  (Granville Measures)

    • സപ്തവത്സര യുദ്ധത്തിന് ശേഷം  ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി അമേരിക്കൻ കോളനികൾക്ക് മേൽ ചുമത്തിയ നികുതി നയങ്ങളാണ് ഇവ.

    • 1763 മുതൽ 1765 വരെയാണ് ഈ നയങ്ങൾ നടപ്പിലാക്കിയിരുന്നത്

    • ഈ നയങ്ങൾ നടപ്പിലാക്കിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോർജ് ഗ്രാൻവില്ലെയുടെ പേരിൽ നിന്നാണ് നയത്തിന് Granville  Measures  എന്ന പേര് ലഭിച്ചത്

    • ഇതിന്റെ ഭാഗമായി സ്റ്റാമ്പ് നിയമം 1765ൽ നടപ്പിലാക്കി

    • ഇതിലൂടെ രേഖകൾ, പേപ്പറുകൾ, ലൈസൻസുകൾ പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് നികുതികൾ ഏർപ്പെടുത്തി

    ഹാങ്കോ സംഭവം

    • റിപ്പബ്ലിക് ഓഫ് ചൈനയുടെ ചരിത്രത്തിൽ 1927 ഏപ്രിൽ 3-ന് നടന്ന ഒരു സുപ്രധാന സംഭവമാണ് ഹാൻകൗ സംഭവം.

    • മധ്യ ചൈനയിലെ ഒരു നഗരമായ ഹാൻകൗവിൽ ജാപ്പനീസ് നിയന്ത്രിത മേഖലകൾക്ക് നേരെയുള്ള അക്രമാസക്തമായ ആക്രമണം ആയിരൂന്നു ഇത്.

    • ഈ രാഷ്ട്രീയ വികാസങ്ങളിൽ പങ്ക് വഹിച്ച ഒരു പ്രമുഖ ചൈനീസ് സൈനിക-രാഷ്ട്രീയ നേതാവായിരുന്നു ലി യുവാൻഹോങ്.

    • 1916-1917 വരെയും 1922-1923 വരെയും അദ്ദേഹം രണ്ടുതവണ റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.


    Related Questions:

    1756 ൽ പ്രക്ഷ്യ സാക്സണിയെ അക്രമിച്ചതിനെ തുടർന്ന് യൂറോപ്പിൽ ആരംഭിച്ച യുദ്ധം താഴെപ്പറയുന്നവയിൽ ഏതാണ് ?
    Which of the following was a university in Italy during the medieval period?
    പ്രാദേശിക ചരിത്രരചനയുടെ പ്രാധാന്യം എന്ത് ?
    ലോക പുസ്തകദിനം?
    അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിലവിൽ വന്നത്?