താഴെപ്പറയുന്ന പദ്ധതികളിൽ ഏതാണ്/ഏതെല്ലാമാണ് ഇന്ത്യയിലെ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ഇൻ്റെൻസീവ് അഗ്രികൾച്ചറൽ ഡിസ്ട്രിക്ട് പ്രോഗ്രാം (IADP)
ഇൻ്റെൻസീവ് അഗ്രികൾച്ചറൽ ഏരിയ പ്രോഗ്രാം (IAAP)
ഹൈ യീൽഡിങ് വെറൈറ്റീസ് പ്രോഗ്രാം (HYVP)
സ്ട്രകുചുറൽ അഡ്ജസ്റ്റ്മെൻറ് പ്രോഗ്രാം (SAP)
Ai, ii, iii എന്നിവ
Biii മാത്രം
Ciii, iv
Dii, iv
Answer:
A. i, ii, iii എന്നിവ
Read Explanation:
ഇൻ്റെൻസീവ് അഗ്രികൾച്ചറൽ ഡിസ്ട്രിക്ട് പ്രോഗ്രാം (IADP)
കാർഷിക മേഖലയിലെ ഇന്ത്യൻ ഗവൺമെന്റിന്റെ ആദ്യത്തെ പ്രധാന പരീക്ഷണമായിരുന്നു ഇത്,
കാർഷിക പാക്കേജ് സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഇത് "പാക്കേജ് പ്രോഗ്രാം" എന്നും അറിയപ്പെട്ടു.
1961-ലാണ് ഈ പരിപാടി ആരംഭിച്ചത്.
കർഷകർക്ക് വിത്തിനും വളത്തിനും വായ്പ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
ഫോർഡ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് IADP ആരംഭിച്ചത്.
ഇന്റൻസീവ് അഗ്രികൾച്ചർ ഏരിയ പ്രോഗ്രാം (IAAP)
1964-65 ലാണ് ഈ പദ്ധതി ആരംഭിച്ചത്.
"ഉയർന്ന ഉൽപ്പാദന സാധ്യതയുള്ള മേഖലകളിൽ തീവ്രമായ രീതിയിൽ ശാസ്ത്രീയവും പുരോഗമനപരവുമായ കൃഷിയുടെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകണം" എന്നതായിരുന്നു IAAP യുടെ പ്രധാന തത്വശാസ്ത്രം.
രാജ്യത്തെ കൃഷിയിടത്തിന്റെ 20% എങ്കിലും പദ്ധതിയിൽ ഉൾക്കൊള്ളണമെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഗോതമ്പ്, നെല്ല്, തിന, പരുത്തി, കരിമ്പ്, ഉരുളക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ഇറക്കുമതി വിളകളുടെ കൃഷിക്ക് കൂടുതൽ ഊന്നൽ നൽകി
IAAP രാജ്യത്ത് ഹരിതവിപ്ലവത്തിന് വഴിയൊരുക്കി.
1970-71 ഓടെ ഭക്ഷണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 1966ൽ ആരംഭിച്ച പദ്ധതി
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന തത്വശാസ്ത്രം.
HYVP കാർഷിക രംഗത്ത് വിഭാവനം ചെയ്ത മാറ്റങ്ങൾ ഇവയാണ് :
ഉയർന്ന വിളവ് തരുന്ന വിത്തുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു
രാസവളങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ചു
ജലസേചനം വർദ്ധിപ്പിച്ചു.
മേൽപ്പറഞ്ഞ ഈ മൂന്നു പദ്ധതികളെയും ചേർത്ത് ഹരിതവിപ്ലവം എന്നറിയപ്പെടുന്നു.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും അല്ലെങ്കിൽ ലോകബാങ്കിൽ നിന്നും ഒരു വായ്പ ലഭിക്കാൻ ഒരു രാജ്യം പാലിക്കേണ്ട സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു നിയമപരമായ ചട്ടക്കൂടാണ് സ്ട്രക്ചറൽ അഡ്ജസ്റ്റ്മെൻ്റ് പ്രോഗ്രാം (SAP)