App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കുറിച്ച് ശരിയായത് ?

  1. എഴുപത്തിരണ്ട് രാഷ്ട്രീയ പ്രവർത്തകർ ചേർന്ന് 1885 ഡിസംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു.
  2. വിരമിച്ച ഇംഗ്ലീഷ് ICS ഉദ്യോഗസ്ഥനായ എ. ഒ. ഹ്യൂം അതിന്റെ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
  3. ഈ ചോദ്യത്തിന് ചുറ്റും ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു മിഥ്യ, 'സുരക്ഷാ വാൽവിന്റെ മിത്ത് (the myth of the safety valve) ഉയർന്നു വന്നിട്ടുണ്ട്.

    Aഇവയെല്ലാം

    B2, 3 എന്നിവ

    C2 മാത്രം

    D3 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • ബോംബെയിലെ തേജ്പാൽ സംസ്കൃത കോളേജിൽ, 1885 ഡിസംബർ 28 ൽ, W. C ബാനർജിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നു.

    • ഏ ഓ ഹ്യൂം, എന്ന മുൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്, ഇത്തരം ഒരു യോഗം വിളിച്ചു കൂട്ടുവാൻ മുൻകൈയെടുത്തത്. 

    • വിവിധ പ്രദേശങ്ങളിൽ നിന്നുള്ള, 72 പേർ ഒത്തു കൂടിയിരുന്നു,വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു ഇവർ.

    • ഈ യോഗത്തിൽ വെച്ച്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടു.

    സുരക്ഷാ വാൽവ് സിദ്ധാന്തം

    • സുരക്ഷാ വാൽവ് സിദ്ധാന്തം എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) സ്ഥാപിതമായതിനെക്കുറിച്ചുള്ള ഒരു അഭിപ്രായമാണ്.

    • ഈ സിദ്ധാന്തം അനുസരിച്ച്, ഇന്ത്യൻ ജനതയിലെ വർദ്ധിച്ചുവരുന്ന അതൃപ്തിയെ നിയന്ത്രിക്കാനും അക്രമാസക്തമായ വിപ്ലവം തടയാനും ബ്രിട്ടീഷ് സർക്കാർ തന്നെയാണ് കോൺഗ്രസ് സ്ഥാപിച്ചത്.

    • ഇതിനായി തന്നെയാണ് ഏ ഓ ഹ്യൂം, എന്ന മുൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ INCയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചതെന്നും ഈ സിദ്ധാന്തം അവകാശപ്പെടുന്നു.

    • അതായത്, ഒരു സുരക്ഷാ വാൽവ് എന്ന പോലെ,'വർദ്ധിച് വരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് ഒരു പരിഹാരം എന്ന പ്രതീതി' സൃഷ്ടിച്,ബ്രിട്ടീഷ് ഭരണത്തെ കൂടുതൽ ശതമാക്കുക എന്നതായിരുന്നു INC രൂപീകരണത്തിന് പിന്നിലെന്ന് ഈ സിദ്ധാന്തം വാദിക്കുന്നു.


    Related Questions:

    പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ INC പ്രസിഡന്റ് ആര് ?
    ചേറ്റൂർ ശങ്കരൻനായർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
    മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയ ലക്‌നൗ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
    ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി?
    Who presided over the first meeting of Indian National Congress?