താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?
- ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
- അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
- സ്ട്രാറ്റോസ്ഫിയർ - അറോറ
- മിസോസ്ഫിയർ - ഓസോൺ പാളി
Ai, ii ശരി
Bi മാത്രം ശരി
Cഎല്ലാം ശരി
Di തെറ്റ്, iii ശരി
Answer:
A. i, ii ശരി
Read Explanation:
ട്രോപോസ്ഫിയർ
- അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ മണ്ഡലമാണ് ട്രോപോസ്ഫിയർ
- ജലബാഷ്പത്തിന്റെ 99% വും അന്തരീക്ഷ വാതകങ്ങളുടെ 75% വും കാണപ്പെടുന്നത് ഈ മേഖലയിലാണ്
- ഈ പാളിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ വ്യാപകമായി കണ്ടുവരുന്നു.
- മനുഷ്യനും മറ്റ് ജീവജാലങ്ങളും കാണപ്പെടുന്ന ഏറ്റവും താഴ്ന്ന വിധാനത്തിനുള്ള അന്തരീക്ഷ പാളിയാണിത്.
അറോറ
- ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ സംഭവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളാണ് അറോറ
- Northern and Southern lights എന്നും അറിയപ്പെടുന്നു.
- സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായും അന്തരീക്ഷവുമായും ഇടപഴകുന്നതാണ് അവയ്ക്ക് കാരണം.
- സൗരവാതത്തിൽ നിന്നുള്ള ചാർജുള്ള കണങ്ങൾ, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവ ഓക്സിജന്റെയും നൈട്രജന്റെയും ആറ്റങ്ങളുമായും തന്മാത്രകളുമായും കൂട്ടിയിടിക്കുന്നു.
- ഈ കൂട്ടിയിടികൾ മൂലം ആറ്റങ്ങളും തന്മാത്രകളും വിവിധ നിറങ്ങളുടെ പ്രകാശം പുറപ്പെടുവിക്കുകയും അറോറ എന്നറിയപ്പെടുന്ന മനോഹരമായ പ്രതിഭാസം ഉണ്ടാവുകയും ചെയ്യുന്നു
- വർഷത്തിൽ ഏത് സമയത്തും അറോറ ഉണ്ടാകാം, പക്ഷേ ധ്രുവപ്രദേശങ്ങളിൽ രാത്രികൾ കൂടുതൽ ഇരുണ്ടതാ യ ശൈത്യകാലത്ത് അവ ദൃശ്യമാകുന്നു
അയോണോസ്ഫിയർ
- ഉയർന്ന ഊർജ്ജമുള്ള സൗരവികിരണങ്ങളുടെ പ്രവർത്തനഫലമായി അന്തരീക്ഷ വാതകങ്ങൾ ഈ പാളിയിൽ വൈദ്യുതചാർജ് ഉള്ള അയോണുകൾ ആയിട്ടാണ് കാണപ്പെടുന്നത്.
- തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം
- റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്നത് അയോണോസ്ഫിയറിന്റെ സാന്നിധ്യം മൂലമാണ്
- അയോണോസ്ഫിയറിനെ കുറിച്ച് സിദ്ധാന്തം രൂപീകരിച്ച ഇന്ത്യക്കാരൻ : എസ് .കെ മിത്ര
- ഓസോൺ പാളി സ്ഥിതിചെയ്യുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്.