Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. പുന്നപ്ര വയലാ‍ര്‍ സമരം 1945 ലാണ് നടന്നത്.
  2. പുന്നപ്ര വയലാ‍ര്‍ സമരത്തിന്റെ പ്രധാന കാരണം ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഭരണനടപടികള്‍ ആയിരുന്നു.
  3. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ചത് തകഴിയാണ്

    Aഎല്ലാം

    B2 മാത്രം

    C1, 3

    D2, 3 എന്നിവ

    Answer:

    B. 2 മാത്രം

    Read Explanation:

    പുന്നപ്ര വയലാർ സമരം
    • തിരുവിതാംകൂർ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരുടെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം 
    • 1946 ഒക്ടോബർ 24 മുതൽ 27 വരെ നടന്ന ശക്തമായ ജനകീയ സമരമായിരുന്നു ഇത്.
    • തുലാം 10 സമരമെന്നും പുന്നപ്ര വയലാർ സമരം അറിയപ്പെടുന്നു.
    • പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാം എന്നാൽ ഭരണത്തിൽ അന്തിമ അധികാരം ദിവാനു തന്നെയായിരിക്കും എന്നതായിരുന്നു സി പി രാമസ്വാമി അയ്യർ പുറപ്പെടുവിച്ച നിയമം.
    • ഇത് അമേരിക്കൻ മോഡൽ എന്നാണ് അറിയപ്പെടുന്നത്.
    • പുന്നപ്ര-വയലാർ സമരത്തിൽ ഉയർന്നുവന്ന മുദ്രാവാക്യമാണ് 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നത്. 
    • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ച സാഹിത്യകാരൻ : പി കേശവദേവ്

    Related Questions:

    ആരെയാണ് കൊച്ചി മഹാരാജാവ് കവിതിലകം പട്ടം നൽകി കൊണ്ട് ആദരിച്ചത് ?

    താഴെ തന്നിരിക്കുന്ന നവോത്ഥാന സംഘടനകളും സ്ഥാപകരും ശരിയായ രീതിയിൽ ക്രമീകരിക്കുക :

    1. ആനന്ദമഹാസഭ             A. പണ്ഡിറ്റ് കറുപ്പൻ 

    2. ആത്മവിദ്യാസംഘം     B. ഡോ. പൽപ്പു 

    3. തിരുവിതാംകൂർ ഈഴവ സഭ       C. ബ്രഹ്മാനന്ദ ശിവയോഗി 

    4. അരയസമാജം                 D. വാഗ്ഭടാനന്ദൻ 

    Vaikunta Swamikal Founded Samatva Samajam in the year:
    ' എന്റെ ജീവിത സ്മരണകൾ', ' പഞ്ച കല്യാണി നിരൂപണം ' എന്നീ കൃതികളഴുതിയ സാമൂഹപരിഷ്കർത്താവ് ആര് ?

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

    1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

    2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

    3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.