App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിച്ചിരിക്കുന്നത് പെരിയാർ നദിയെയാണ്
  2. ചാലക്കുടി പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു
  3. പമ്പാനദി അഷ്ടമുടി കായലിൽ ചേരുന്നു
  4. കബനി നദി കാവേരി നദിയിൽ ചേരുന്നു

    Aഇവയൊന്നുമല്ല

    B1 മാത്രം ശരി

    C1, 2, 4 ശരി

    D2, 3 ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    പെരിയാർ.

    • കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാർ.
    • ഇത് സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു,
    • ഏകദേശം 244 കിലോമീറ്റർ (152 മൈൽ) ദൂരമുണ്ട്.
    • 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി

    ചാലക്കുടിപ്പുഴ 

    • ആകെ നീളം -145.5 കി.മീ
    • ഉത്ഭവസ്ഥാനം - ആനമല
    • പ്രധാന പോഷക നദികള്‍ - പറമ്പിക്കുളം, ഷോളയാര്‍, കുരിയാര്‍കുട്ടിയാര്‍, കാരപ്പാറ
    • കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദി.
    • ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
    • ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ള നദി.
    • കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി - ചാലക്കുടിപ്പുഴ
    • കേരളത്തിലെ ഏക ഓക്ട്‌ബോ തടാകം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയിലെ വൈന്തലയില്‍.

    പമ്പ

    • പുളിച്ചിമലയില്‍ നിന്നാണ് പമ്പ ഉദ്ഭവിക്കുന്നത്.
    • വേമ്പനാട്ടു കായലിൽ പമ്പ അതിന്റെ ഒഴുക്ക് അവസാനിപ്പിക്കുന്നു.
    • കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനമാണ് പമ്പയ്ക്കുള്ളത്. 
    • 176 കിലോമീറ്റർ നീളമുണ്ട്
    • തിരുവിതാംകൂറിന്റെ ജീവ നാഡി എന്നറിയപ്പെടുന്നു 

    കബനി 

    • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി
    • വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്' സ്ഥിതിചെയ്യുന്ന നദി
    • വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദി.
    • കബനി നദി കാവേരി നദിയിൽ ചേരുന്നു

       

    Related Questions:

    കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?
    കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ നദീതീരം ഏത് ?
    ആറന്മുള വള്ളംകളി നടക്കുന്നത് എവിടെ ?
    What does the Greek word "Eutrophos", from which 'Eutrophication' is derived, mean?

    Choose the correct statement(s)

    1. The Thoothapuzha originates from Silent Valley.

    2. The Patrakadavu project is located on its tributary, Kunthipuzha.