App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള പബ്ലിക് റിലേഷൻ സർവീസ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുന്നു
  2. ക്ലാസ് i ക്ലാസ് ii എന്നീ ജീവനക്കാർ സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു
  3. ക്ലാസ് iii ക്ലാസ് iv ജീവനക്കാർ നോൺ ഗസറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നു
  4. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ​ സർവീസ് സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു

    Aഎല്ലാം ശരി

    B1, 4 ശരി

    C2 തെറ്റ്, 4 ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    • കേരള സംസ്ഥാന സിവിൽ സർവീസിന് രണ്ടായി തിരിച്ചിരിക്കുന്നു 
      • സ്റ്റേറ്റ് സർവീസ്
      • സബോർഡിനേറ്റ് സർവീസ് 
    • സംസ്ഥാന സർവീസിൽ ക്ലാസ് i ക്ലാസ് ii ജീവനക്കാർ അറിയപ്പെടുന്നത് -ഗസറ്റഡ് ഉദ്യോഗസ്ഥർ 
    • നോൺ ഗസറ്റഡ് ഓഫീസർമാർ ഉൾപ്പെടുന്നത് -സബോർഡിനേറ്റ് സർവീസ്
    • സ്റ്റേറ്റ് സർവീസിന് ഉദാഹരണം -
      കേരള പബ്ലിക് റിലേഷൻ സർവീസ് ,കേരള ഹോമിയോപ്പതിക് സർവീസ്, കേരള ലേബർ സർവീസ് etc,,
    • സബോർഡിനേറ്റ് സർവീസിന് ഉദാഹരണം -

    കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ് ,കേരള പാർട്ട് ടൈം കണ്ടിൻജൻസി  സർവീസ്, കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് ,കേരള പബ്ലിക് റിലേഷൻ സബോർഡിനേറ്റ് സർവീസ്, കേരള റവന്യൂ സബോർഡിനേറ്റ് സർവീസ് etc..


    Related Questions:

    നിയമ നിർമ്മാണത്തിന്മേൽ ജുഡീഷ്യൽ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം>

    1. ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ പേരന്റ് ആക്ടിന്റെയോ ഭരണഘടനയുടെയോ അധികാരത്തിന്റെ പരിധിക്ക് അപ്പുറമാണെങ്കിൽ ആ ഡെലിഗേറ്റഡ് ലെജിസ്ലേഷന് Substantive Ultravires എന്നതിന്റെ അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കപ്പെടും.
    2. പേരന്റ് ആക്ടോ, പൊതുനിയമമോ നിർദ്ദേശിച്ചിട്ടുള്ള ചില നടപടിക്രമ ആവശ്യകതകൾ പാലിക്കുന്നതിൽ ഡെലിഗേറ്റഡ് ലെജിസ്ലേഷനു കീഴിലുള്ള നിയമനിർമ്മാണം പരാജയപ്പെട്ടാൽ Procedural Ultra Vires എന്നതിന്റ അടിസ്ഥാനത്തിൽ അസാധുവാക്കി പ്രഖ്യാപിക്കപ്പെടും.
    3. ഇന്ത്യയിൽ നിയുക്ത നിയമ നിർമ്മാണം പരിശോധിക്കാനുള്ള അധികാരം സിവിൽ കോടതികൾക്ക് നൽകിയിട്ടുണ്ട്.
    4. ഏതെങ്കിലും ആക്റ്റ് മൗലികാവകാശങ്ങൾ ലംഘിക്കുന്നതായി തെളിഞ്ഞാൽ അതിന് കീഴിലുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും എല്ലാം അസാധുവാകുന്നു.
      ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
      കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?

      അൾട്രാവെയറുകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. നിയമപരമായി അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് അൾട്രാവെയറുകളുടെ സിദ്ധാന്തം പറയുന്നു.
      2. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ പൊതു പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ബോഡികൾ എടുക്കുന്ന തീരുമാനം തടയാൻ കോടതികളെ സിദ്ധാന്തം അനുവദിക്കുന്നില്ല.

        നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. രാഷ്ട്രീയ പാർട്ടികൾക്ക് അനുസരിച്ചാണ് എക്സിക്യൂട്ടീവ്‌ നിയമം ഉണ്ടാകുന്നത്. അതിനാൽ എന്നിക്യൂട്ടീവ് ഉണ്ടാക്കിയ നിയമ നിർമ്മാണം ഭരണകക്ഷിയുടെ ദുരുപയോഗത്തിൽ കലാശിച്ചേക്കാം.
        2. മുമ്പ് തന്നെ കാര്യനിർവഹണവിഭാഗത്തിനുള്ള നിയമം നടപ്പിലാക്കുവാനുള്ള അധികാരത്തോടൊപ്പം, നിയമം നിർമ്മിക്കുവാനുള്ള അധികാരം കൂടി ലഭിക്കുന്നതോടെ കാര്യനിർവഹണ വിഭാഗം കൂടുതൽ കരുത്തുറ്റതാകുന്നു.
        3. Power of Seperation എന്ന സിദ്ധാന്തവുമായി ഇത് യോജിക്കുന്നു.