App Logo

No.1 PSC Learning App

1M+ Downloads

തെക്കു-പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. പ്രധാനമായും കരയിൽ നിന്ന് കടലിലേക്കാണ് വീശുന്നത്.
  2. അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങിനെ രണ്ട് ശാഖകളായി ഇന്ത്യയിൽ വീശുന്നു
  3. തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുകയും ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും.

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Cii, iii ശരി

    Dii മാത്രം ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    തെക്കു-പടിഞ്ഞാറൻ മൺസൂൺ

    • തെക്കു-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ പ്രധാനമായും കടലിൽ നിന്ന് കരയിലേക്കാണ് വീശുന്നത്.
    • ഈ കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ കടന്ന് ഇന്ത്യയിലെത്തുന്നു.
    • ഈ കാറ്റുകൾ ഇന്ത്യയിൽ പൊതുവെ മഴയ്ക്ക് കാരണമാകുന്നു.
    • തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുന്നു.
    • ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും. 
    • തവണകളായി പെയ്യുന്ന മൺസൂൺ മഴയിൽ ഉണ്ടാകുന്ന വരണ്ട ഇടവേളകൾ മൺസൂൺ ബ്രേക്സ് എന്നറിയപ്പെടുന്നു 
    • ഈ കാറ്റുകൾ രണ്ടു ശാഖകളായി വീശുന്നു- അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽ ശാഖ

    Related Questions:

    ഇന്ത്യയിലെ എക്കാലത്തെയും കൂടിയ ചൂട് രേഖപ്പെടുത്തിയത് സ്ഥലം എവിടെ?
    വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായിരൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണ് :
    Which of the following regions of India receives less than 50 cm rainfall?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :

    • വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ITCZ ൻ്റെ കേന്ദ്രഭാഗത്ത് രൂപപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റുകളാണ്

    • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.

    ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം