ഉല്പന്നരീതി : പ്രാഥമിക , ദ്വീതീയ , തൃതീയ മേഖലകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി.
വരുമാനരീതി : ഉല്പാദനഘടകങ്ങളിൽ നിന്ന് ലഭിക്കുന്ന പാട്ടം , വേതനം , പലിശ , ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി.
ചെലവു രീതി : ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി.