App Logo

No.1 PSC Learning App

1M+ Downloads

നെപ്പോളിയൻ 1799 ൽ അധികാരത്തിൽ വന്ന ശേഷം കൊണ്ട് വന്ന ഭരണ പരിഷ്ക്കാരങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു ?

  1. കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  2. ഫ്രാൻസിന്റെ പഴയ നിയമസംഹിതയെ തന്നെ ഉപയോഗപ്പെടുത്തി
  3. സിങ്കിങ് ഫണ്ട് എന്ന പേരിൽ സൈനിക ആവശ്യങ്ങൾക്കായി മാത്രം ഒരു ഫണ്ട് രൂപീകരിച്ചു.

    Aഎല്ലാം

    Bii, iii

    Ciii മാത്രം

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    നെപ്പോളിയന്റെ ഭരണ പരിഷ്കാരങ്ങൾ :

    • 1799 ൽ നെപ്പോളിയൻ  ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്തു.
    • ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
    • ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങൾക്ക് പ്രചോദനമായത്

    പ്രധാന പരിഷ്കാരങ്ങൾ :

    • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
    • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
    • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
    • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
    • സാമ്പത്തികപ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
    • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

    Related Questions:

    നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ച ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട തത്വചിന്തകൻ ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് :
    Who suggested the division of power within the government between the legislature the executive and the judiciary?
    വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ഏത് ?

    താഴെപ്പറയുന്നവയിൽ മോണ്ടെസ്ക്യു മായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

    1. സമ്പന്ന കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വ്യക്തി
    2. ജനാധിപത്യത്തെ യും റിപ്പബ്ലിക്കനിസത്തെയും പ്രോത്സാഹിപ്പിച്ച തത്വചിന്തകൻ
    3. ഗവൺമെന്റിന്റെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ മൂന്ന് ശാഖകളായി വിഭജിക്കണമെന്ന് വാദിച്ചു
    4. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നു
      ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ഇവരിൽ ആരായിരുന്നു?