Challenger App

No.1 PSC Learning App

1M+ Downloads

പരാഗണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസത്തിന് ഉദാഹരണമാണ്.
  2. ഷഡ്‌പദങ്ങളാണ് ഏറെയും പരാഗണത്തിന് സഹായിക്കുന്നത്
  3. പൂവിന്റെയും പരാഗരേണുവിൻ്റെയും ഘടനയും സ്വഭാവവും പരാഗകാരിക്കനുസരിച്ചാണ് വ്യത്യാസപ്പെടുന്നത് .

    A1, 2 എന്നിവ

    B1, 3 എന്നിവ

    C1 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    പരാഗണവും പൂക്കളിലെ വൈവിധ്യവും

    • പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസത്തിന് ഉദാഹരണമാണ്.
    • രണ്ടുലക്ഷത്തിലധികം ജന്തുജാതികൾ പരാഗണത്തിന് സഹായിക്കുന്നുണ്ട്.
    • ഇതിൽ ഏറെയും ഷഡ്‌പദങ്ങളാണ്. പൂവിന്റെ നിറവും ഗന്ധവുമെല്ലാം ഇവയെ ആകർഷിക്കാനുള്ള ഉപാധികളാണ്.
    • ഇതിനായി രാത്രിയിൽ വിടരുന്ന പൂക്കളിൽ ഏറെയും വെളുത്ത നിറവും രൂക്ഷഗന്ധവുമാണ്
    • ജീവികളെയല്ലാതെ കാറ്റിനെയും വെള്ളത്തെയും പരാഗണത്തിനാശ്രയിക്കുന്ന സസ്യങ്ങളുമുണ്ട്.
    • പൂവിന്റെയും പരാഗരേണുവിൻ്റെയും ഘടനയും സ്വഭാവവും പരാഗകാരിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
    • പല സസ്യങ്ങൾക്കും ഒന്നിലധികം പരാഗകാരികൾ ഉണ്ടാകാമെങ്കിലും ചില സസ്യങ്ങൾ ഒരു പ്രത്യേക ജന്തുജാതിയെ മാത്രം പരാഗണത്തിനായി ആശ്രയിക്കുന്നവയാണ്.
    • ഈ ജന്തുജാതികൾ ഇല്ലാതാകുന്നത് സസ്യത്തിന്റെ നിലനിൽപ്പിനെയും അപകടത്തിലാക്കും.

    Related Questions:

    പുംബീജം അണ്ഡവുമായി കൂടിച്ചേരുന്ന പ്രവർത്തനം ആണ് ______ .

    ഇവയിൽ പുഞ്ജഫല(Aggregate fruit)ത്തിന് ഉദാഹരണങ്ങൾ ഏതെല്ലാമാണ്?

    1. സീതപ്പഴം
    2. മാങ്ങ
    3. മുന്തിരി
    4. ബ്ലാക്ക്ബെറി
      ഒരു പൂവിൻ്റെ ആൺലിംഗാവയവം ഏതാണ് ?
      കേസരപുടവും ജനിപുടവും വെവ്വേറെ പുഷങ്ങളിൽ കാണപ്പെടുന്നത് :
      ഒരു പൂ വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങിനിർത്തുന്ന അവയവം?