App Logo

No.1 PSC Learning App

1M+ Downloads

പൂർവ്വ ഘട്ടവുമായി (Eastern Ghats) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറൻ അരികിലാണ് സ്ഥിതിചെയ്യുന്നത്
  2. തുടർച്ചയായ പർവ്വത നിരകളായി കാണപ്പെടുന്നു
  3. പശ്ചിമഘട്ടത്തിനേക്കാൾ ഉയരം കുറവ്
  4. പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടക്കുള്ള പ്രദേശത്തെ കൊറമാണ്ടൽ തീരം എന്നറിയപ്പെടുന്നു

    Aiii, iv ശരി

    Bഎല്ലാം ശരി

    Civ മാത്രം ശരി

    Di, iv ശരി

    Answer:

    A. iii, iv ശരി

    Read Explanation:

    പൂർവ്വ ഘട്ടം (Eastern Ghats)

    • ഇന്ത്യയുടെ കിഴക്കൻ തീരത്ത്‌ ബംഗാൾ ഉൾക്കടലിനും ഡെക്കാൻ പീഠഭൂമിക്കും സമാന്തരമായുള്ള പർവ്വത ശ്രേണിയാണ്‌ പൂർവ്വഘട്ടം.

    • ഡെക്കാൻ പീഠഭൂമിയുടെ കിഴക്കൻ അരികിലാണ് പൂർവ്വഘട്ടം സ്ഥിതി ചെയ്യുന്നത്

    • പശ്ചിമഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ക്രമരഹിതമായ ആകൃതിയിലുള്ള താഴ്ന്ന മലനിരകളുടെ ഒരു ശേഖരമാണ് പൂർവ ഘട്ടം

    • വടക്ക്‌ ഒറീസ്സയിലെ മഹാനദിയുടെ താഴ്‌വരയിൽ ആരംഭിക്കുന്ന പൂർവ്വഘട്ടം, ആന്ധ്രാ പ്രദേശിലൂടെ തമിഴ്‌നാട്ടിലെ നീലഗിരിയുടെ തെക്കേയറ്റം വരെ വ്യാപിച്ചുകിടക്കുന്നു.

    • പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിരയായി നീലഗിരി മലകൾ വർത്തിക്കുന്നു

    • പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടക്കുള്ള പ്രദേശത്തെ കൊറമാണ്ടൽ തീരം എന്നറിയപ്പെടുന്നു. 

    • പശ്ചിമഘട്ടത്തിനേക്കാൾ ഉയരം കുറവാണ് പൂർവ്വ ഘട്ടത്തിന് 

    Related Questions:

    Which one of the following pairs is not correctly matched?
    ഇന്ത്യയുടെ കിഴക്കൻ പ്രദേശത്ത് ബംഗാൾ ഉൾക്കടലിനും ഡെക്കാൺ പീഠഭൂമിക്കും സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര :
    ' കൃഷ്ണഗിരി ' എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നത് ?
    The Nanda Devi is located in which of the following state?
    മഹേന്ദ്രഗിരിയുടെ ഉയരം ?