പൊയ്കയിൽ ശ്രീകുമാര ഗുരുദേവനുമായി യോജിക്കാത്ത പ്രസ്താവന ഏത്?
- പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ ജനനം
- പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു
- യോഗക്ഷേമ സഭയുമായി ചേർന്ന് പ്രവർത്തിച്ചു
- ശ്രീമൂലം പ്രജാസഭയിൽ 1921 ലും 1931 ലും അംഗമായി
Ai മാത്രം
Biv മാത്രം
Ciii മാത്രം
Dഇവയൊന്നുമല്ല
Answer:
C. iii മാത്രം
Read Explanation:
പൊയ്കയിൽ യോഹന്നാൻ (കുമാരഗുരുദേവൻ)
- ജനനം : 1879, ഫെബ്രുവരി 17
- ജന്മസ്ഥലം : ഇരവിപേരൂർ, തിരുവല്ല, പത്തനംതിട്ട
- പിതാവ് : കണ്ടൻ
- മാതാവ് : ലേച്ചി
- പത്നി : ജാനമ്മ
- അന്തരിച്ച വർഷം : 1939, ജൂൺ 29
- “പുലയൻ മത്തായി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
- “ദ്രാവിഡ ദളിതൻ” എന്ന ആശയം മുന്നോട്ട് വെച്ച നവോത്ഥാന നായകൻ
- “കേരള നെപ്പോളിയൻ” എന്നാറിയപ്പെടുന്ന നവോദ്ധാന നായകൻ
- ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം ഇല്ലാതാകുന്നതിന് സന്ധിയില്ലാ സമരത്തിന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ
- ദളിതർക്ക് പ്രത്യേകം പള്ളി സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിച്ച നവോത്ഥാന നായകൻ
- കുട്ടിക്കാലം മുതൽ തന്നെ ക്രിസ്തുമതത്തിൽ ആകൃഷ്ടനായ അദ്ദേഹം ക്രിസ്തുമതത്തിൽ ചേരുകയും “യോഹന്നാൻ” എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
- യോഹന്നാനെ ബൈബിൾ വായിക്കാൻ പഠിപ്പിച്ചത് : മുത്തൂറ്റ് കൊച്ചുകുഞ്ഞ്.
- ക്രിസ്തീയ സഭകളുടെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ യോഹന്നാൻ, 1906 വാഗത്താനത്തിനടുത്ത് ആദിച്ഛൻ എബ്രഹാമിന്റെ ഭവനത്തിൽ നടന്ന യോഗത്തിൽ വച്ച് യോഹന്നാൻ ബൈബിൾ കത്തിച്ചു.
- യോഹന്നാൻ ക്രിസ്തുമതം ഉപേക്ഷിച്ചത് : 1909
വിദ്യാഭ്യാസ പരിഷ്കാരങ്ങൾ:
- ദളിതരുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി യോഹന്നാൻ ധാരാളം സ്കൂളുകൾ സ്ഥാപിച്ചു.
- സർക്കാർ അനുമതിയോടെ അയിത്തജാതിക്കാർക്ക് ആയി തിരുവിതാംകൂറിൽ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് : പൊയ്കയിൽ യോഹന്നാൻ.
- ദളിത് വിദ്യാർഥികൾക്കുവേണ്ടി ആദ്യത്തെ എയ്ഡഡ് സ്കൂൾ സ്ഥാപിച്ചത് : പൊയ്കയിൽ യോഹന്നാൻ.
- ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത് : പൊയ്കയിൽ യോഹന്നാൻ.
- യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ : 1921, 1931
- പൊയ്കയിൽ യോഹന്നാൻ ഗാന്ധിജിയെ കണ്ടു മുട്ടിയത് : നെയ്യാറ്റിൻകര
- യോഹന്നാൻ അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘത്തിൽ അംഗമായിരുന്നു.
- യോഹന്നാനിന്റെ കവിതാ സമാഹാരം : രത്ന മണികൾ
അടിലഹള:
- അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിന് യോഹന്നാൻ നടത്തിയ പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത് : അടിലഹള.
പൊയ്കയിൽ യോഹന്നാൻ ദളിത് സമുദായത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ:
- വാകത്താനം ലഹള
- കൊഴുക്കും ചിറ ലഹള
- മുണ്ടക്കയം ലഹള
- മംഗലം ലഹള
- വെള്ളനാടി സമരം
പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആർ ഡി എസ്) :
- അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ സ്ഥാപിച്ച സംഘടന : പ്രത്യക്ഷരക്ഷാദൈവസഭ.
- പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിതമായ വർഷം : 1909
- പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ ആസ്ഥാനം : ഇരവിപേരൂർ, പത്തനംതിട്ട
- പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ രക്ഷാധികാരി : കുമാരഗുരുദേവൻ
- പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ മുഖപത്രം : ആദിയാർ ദീപം