പ്രസ്താവന : പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു. സൂചനയിൽ നിന്ന് അറബിക്കടലിൽ പതിക്കുന്നവ കണ്ടെത്തുക :
- മഹാനദി
- പെരിയാർ
- താപ്തി
- ലൂണി
Aഒന്ന് മാത്രം
Bരണ്ടും മൂന്നും
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം
Answer:
B. രണ്ടും മൂന്നും
Read Explanation:
താപ്തി
- നർമ്മദയുടെ ഇരട്ട എന്നും, നർമ്മദയുടെ തോഴി എന്നും അറിയപ്പെടുന്ന നദി.
- 'താപി' എന്നും അറിയപ്പെടുന്നു.
- പുരാണങ്ങളിലെ സൂര്യദേവൻറെ മകളായ തപതി ദേവിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്.
- ഉപദ്വീപിയ നദികളിൽ നർമ്മദ കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി.
- മധ്യപ്രദേശിലെ മുൾതായ് എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ച് അറബി കടലിൽ പതിക്കുന്നു.
- 724 കിലോമീറ്റർ ആണ് താപ്തി നദിയുടെ ഏകദേശം നീളം.
- തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുണ്ട്
- കാക്രപ്പാറ, ഉകായ് എന്നിങ്ങനെ രണ്ട് ജല വൈദ്യുത പദ്ധതികൾ ഈ നദിയിൽ സ്ഥിതി ചെയ്യുന്നു
പെരിയാർ
- കേരളത്തിലെ ഏറ്റവും വലിയ നദി.
- “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി അറിയപ്പെടുന്നു.
- സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു,
- ഏകദേശം 244 കിലോമീറ്റർ (152 മൈൽ) ദൂരമുണ്ട്.
- 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി
മഹാനദി
- വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദി
- ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം.
- പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്.
- ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു
- ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും ജലസേചനം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു
ലൂണി
- പടിഞ്ഞാറൻ രാജസ്ഥാനിലെ ഒരു നദി
- സംസ്കൃതത്തിൽ 'ലവണവാരി' എന്നാണ് പേര്.
- ഏകദേശം 530 കിലോമീറ്റർ നീളമുണ്ട്.
- രാജസ്ഥാൻ സംസ്ഥാനത്തിലെ ആരവല്ലി പർവത നിരയിലെ പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം
- റാൻ ഓഫ് കച്ചാണ് പതന സ്ഥാനം