App Logo

No.1 PSC Learning App

1M+ Downloads

ഫെബ്രുവരി വിപ്ലവനന്തരം റഷ്യയിൽ നിലവിൽ വന്ന താത്ക്കാലിക ഗവൺമെൻ്റിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. താൽക്കാലിക ഗവൺമെൻ്റിനെ റഷ്യയിലെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല
  2. ജോർജി എൽവോവ്വിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട താൽക്കാലിക ഗവൺമെന്റ് ഒരു പരാജയമായിരുന്നു.
  3. താൽക്കാലിക ഗവൺമെൻ്റിന് ക്രമേണ ജന പിന്തുണ നഷ്ടം ആവുകയും റഷ്യയിൽ വീണ്ടുമൊരു വിപ്ലവം അരങ്ങേറുകയും ചെയ്തു

    Aഇവയൊന്നുമല്ല

    B3 മാത്രം

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഫെബ്രുവരി വിപ്ലവനന്തരം ജോർജി എൽവോവ്വിന്റെ നേതൃത്വത്തിലുള്ള താൽക്കാലികഗവൺമെന്റ് അധികാരത്തിലെത്തി 
    • താൽക്കാലിക ഗവൺമെന്റ് ഒരു പരാജയമായിരുന്നു.
    • രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ഭരണത്തിനും കഴിഞ്ഞില്ല, ഒന്നാം ലോക യുദ്ധത്തിൽ റഷ്യ  തുടരുവാനും ഗവൺമെന്റ്  തീരുമാനിച്ചു.
    • ഇത് പട്ടാളക്കാരിലും കർഷകരിലും അസംതൃപ്തി ഉണ്ടാക്കി.
    • നേതൃത്വം താമസിയാതെ അലക്സാണ്ടർ കെറൻസി കൈക്കലാക്കി.
    • അദ്ദേഹത്തി ഗവൺമെന്റും  ഒരു പരാജയമായിരുന്നു.
    • ഒന്നാം ലോക യുദ്ധത്തിൽ റഷ്യ തുടരുവാൻ  ഈ ഗവൺമെന്റും തിരുമാനിച്ചു.
    • ഗവൺമെന്റിന്റെ നടപടികളെ ബോൾഷെവിക്കുകൾ നിശിതമായി വിമർശിച്ചു.
    • താൽക്കാലിക ഗവൺമെൻ്റിന് ക്രമേണ ജന പിന്തുണ നഷ്ടം ആവുകയും റഷ്യയിൽ വീണ്ടുമൊരു വിപ്ലവം (ഒക്ടോബർ വിപ്ലവം) അരങ്ങേറുകയും ചെയ്തു

    Related Questions:

    റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്ന പേരാണ് ?
    In which year the Russian Social Democratic Workers Party was formed?
    താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?

    റഷ്യൻ വിപ്ലവത്തിൽ നിർണായക പങ്ക് വഹിച്ച സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി(SDLP)യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

    1. 1898-ലാണ് റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി സ്ഥാപിതമായത്
    2. ബെലാറസിലെ മിൻസ്‌കിലാണ് SDLP സ്ഥാപിതമായത്.
    3. 1908-ൽ പാർട്ടി രണ്ടായി പിളർന്നു
    4. ഒരു വിഭാഗമായ മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് ട്രോട്‌സ്കിയായിരുന്നു
      താഴെ പറയുന്നതിൽ റഷ്യക്കെതിരെ ക്രിമിയർ യുദ്ധത്തിൽ പങ്കെടുക്കാത്ത രാജ്യം ഏതാണ് ?