App Logo

No.1 PSC Learning App

1M+ Downloads

ബാൽക്കൺ ലീഗ് അഥവാ ബാൽക്കൺ സഖ്യത്തിലെ രാജ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. സെർബിയ
  2. ഗ്രീസ്
  3. മോണ്ടിനിഗ്രോ
  4. ജർമ്മനി
  5. നോർവേ

    Ai, ii, iii എന്നിവ

    Bii, iii എന്നിവ

    Ciii മാത്രം

    Dഎല്ലാം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    ബാൽക്കൺ സഖ്യത്തിലെ രാജ്യങ്ങൾ :

    • സെർബിയ

    • ഗ്രീസ്

    • മോണ്ടിനിഗ്രോ

    • ബള്‍ഗേറിയ

    • ഗ്രീസിന്‌ കിഴക്കുള്ള ഈജിയന്‍ കടലിനും കരിങ്കടലിനും സമീപത്തായാണ്‌ ബാള്‍ക്കണ്‍ മേഖല സ്ഥിതിചെയ്യുന്നത്.

    • ഇത്‌ ഓട്ടോമന്‍ തുര്‍ക്കികളുടെ സാമ്രാജ്യ ത്തിന്റെ ഭാഗമായിരുന്നു.

    • 1912 ല്‍ ബാള്‍ക്കണ്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തി.

    • എന്നാല്‍ യുദ്ധത്തിന്റെ നേട്ടങ്ങള്‍ പങ്കിട്ടെടുക്കുന്നതില്‍ ബാള്‍ക്കണ്‍ സഖ്യത്തിലെ രാഷ്ട്രങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി.

    • ഇത്‌ ബാള്‍ക്കണ്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കു കാരണമായി.


    Related Questions:

    രണ്ടാം മൊറോക്കൻ പ്രതിസന്ധിയെക്കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിച്ച് തെറ്റായവ കണ്ടെത്തുക::

    1. 1913ലാണ് രണ്ടാം മൊറോക്കൻ പ്രതിസന്ധി സംഭവിച്ചത്
    2. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൺ,ഇറ്റലി എന്നീ രാജ്യങ്ങൾക്കിടയിലെ സുപ്രധാന നയതന്ത്ര തർക്കമായിരുന്നു ഇത്
    3. ഇതിന്റെ ഭാഗമായി ജർമനി തങ്ങളുടെ 'ടൈഗർ ' എന്ന യുദ്ധക്കപ്പൽ അഗാദിർ തുറമുഖത്തേക്ക് വിട്ടു

      പാരീസ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനമായിരുന്നു വുഡ്രോ വിൽസൺ രൂപീകരിച്ച 14 ഇന തത്വങ്ങൾ.ഈ തത്വങ്ങളിൽ ഉൾപ്പെടുന്നത് ഇവയിൽ ഏതെല്ലാം ആണ്

      1. രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരം പാടില്ല
      2. രാജ്യങ്ങൾ തമ്മിൽ രഹസ്യക്കരാറുകൾ പാടില്ല
      3. എല്ലാ രാജ്യങ്ങളും നിരായുധീകരണത്തിനായി യത്നിക്കണം.
      4. കോളനികൾക്ക് അവരുടെ ഭാവിയെപ്പറ്റി തീരുമാനിക്കുന്നതിനുള്ള അധികാരം.
        രണ്ടാം മൊറോക്കൻ പ്രതിസന്ധി സംഭവിച്ച വർഷം?
        രണ്ടാം മൊറോക്കൻ പ്രതിസന്ധി അറിയപ്പെടുന്ന മറ്റൊരു പേര്?
        ഒന്നാം ലോക മഹായുദ്ധത്തിൽ നിന്ന് റഷ്യ പിൻവാങ്ങിയ ഉടമ്പടിയുടെ പേര് ?