Challenger App

No.1 PSC Learning App

1M+ Downloads

ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാജ്യം ഏത് ?

  1. പ്രദേശ
  2. ഗ്രാമണി

    Aഇവയൊന്നുമല്ല

    B1 മാത്രം

    C2 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ബുദ്ധൻ്റെ കാലത്തെ രാഷ്ട്രീയഘടനയും സാമൂഹ്യജീവിതവും

    • ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാഷ്ട്രീയഘടനയുടെയും സാമൂഹ്യജീവിതത്തിന്റെയും സവിശേഷതകൾ 

    • രണ്ടുതരം രാജ്യങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

    1. 'പ്രദേശ'

    • സങ്കല്‌പത്തെ ആധാരമാക്കിയുള്ള രാജ്യങ്ങൾ (Territorial States) നിലവിൽവന്നത് ഇക്കാലത്താണ്. ജനപ്രഭുത്വഭരണത്തിനു വിധേയമായിരുന്ന രാജ്യങ്ങളിൽ ക്ഷത്രീയരായിരുന്നു ഭരണവർഗ്ഗം. 

    • യുദ്ധത്തിലെന്നപോലെ സമാധാനത്തിലും ജനതയ്ക്ക് നേതൃത്വം നല്കേണ്ടത് ഭരണാധികാരികളുടെ ചുമതലയായിരുന്നു. 

    • ജനക്ഷേം മുൻനിർത്തിയായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. 

    • സ്വേച്ഛാധിപതികളായ ഭരണാധിപന്മാരെ അധികാരഭ്രഷ്ടരാക്കി അവരുടെ സ്ഥാനത്ത് ജനസമ്മതി നേടിയവരെ അധികാരത്തിലേറ്റിയ പല സംഭവങ്ങളും ജാതകകഥകളിൽ പ്രതിപാദിച്ചിട്ടുണ്ട്. 

    • ഭരണനിർവഹണത്തിൽ രാജാവിനെ സഹായിക്കാൻ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. 

    • അവരുടെ സേനങ്ങൾക്കുള്ള പ്രതിഫലമായി നല്‌കിയിരുന്നത് ചില പ്രത്യേക ഗ്രാമങ്ങളിൽനിന്നുള്ള വരുമാനമായിരുന്നു.

    1. ഗ്രാമണി

    • 'ഗ്രാമണി' എന്നു പേരുള്ള ഗ്രാമാധിപനിൽ നിക്ഷിപ്‌തമായിരുന്നു ഗ്രാമ ഭരണത്തിന്റെ ചുമതല. 

    • ജനങ്ങളുടെമേൽ നികുതി ചുമത്തുകയും അത് പിരിച്ചെടുക്കുകയുമായിരുന്നു അയാളുടെ പ്രധാന ജോലി. 

    • കൂടാതെ രാജാവ് നിർദ്ദേശിക്കുന്ന മറ്റെല്ലാ ജോലികളും അയാൾതന്നെയാണ് നിർവഹിക്കേണ്ടിയിരുന്നത്. 

    • രാജാവുമായി നേരിട്ട് ഇടപെടാനുള്ള അവകാശവും ഗ്രാമിണിക്കുണ്ടായിരുന്നു. 

    • രാജവംശങ്ങൾ ഭരിച്ചിരുന്ന രാജ്യങ്ങളിൽ മുൻകാലത്ത് പ്രവർത്തിച്ചിരുന്ന ജനകീയ സമിതികൾ ബുദ്ധൻ്റെ കാലത്ത് പ്രവർത്തനരഹിതമായി. 

    • യുദ്ധങ്ങളുടെ ഫലമായി രാജ്യാതിർത്തികൾ കൂടുതൽ വികാസം പ്രാപിച്ചപ്പോൾ ഇത്തരം സമിതികൾ വിളിച്ചുകൂട്ടി അവയെ പ്രവർത്തനനിരതമാക്കാൻ പ്രായോഗികവൈഷമ്യങ്ങൾ നേരിട്ടു. 

    • തുടർന്ന് അവയുടെ സ്ഥാനത്ത് ബ്രാഹ്മണർ മാത്രം അടങ്ങിയ പരിഷത്ത് എന്നു പേരുള്ള ചെറിയ സമിതി രൂപീകൃതമായി.

    • രാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങളിൽ സ്ഥിരം സൈന്യത്തെ നിലനിർത്തിയിരുന്നു. സൈന്യത്തിൽ നാല് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 

    • കാലാൾപ്പട, കുതിരപ്പട, രഥങ്ങൾ, ആനപ്പട എന്നിവയായിരുന്നു അവ.

    • ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് സൈന്യത്തിന്റെ കാര്യക്ഷമതയെ ലക്ഷ്യമാക്കിയായിരുന്നു. 

    • ബ്രാഹ്മണരെയും ക്ഷത്രിയരെയും നികുതിയിൽനിന്നു ഒഴിവാക്കിയിരുന്നു. കർഷകർ മൊത്തം ഉത്പന്നത്തിൻ് ആറിലൊന്ന് രാജാവിനു നികുതിയായി നല്‌കി. 

    • കൂടാതെ, രാജാവ് ആവശ്യപ്പെടുമ്പോഴെല്ലാം പ്രതിഫലം പറ്റാതെ ജോലിചെയ്യാനും അവർ ബാധ്യസ്ഥരായിരുന്നു. 

    • കച്ചവടക്കാരിൽനിന്നും വിവിധ കൈത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരിൽനിന്നും നികുതി ഈടാക്കപ്പെട്ടു.

    • ജനപ്രഭുത്വഭരണം നിലവിലിരുന്ന രാജ്യങ്ങളിലെ ഭരണസമ്പ്രദായം വേറൊരു രീതിയിലായിരുന്നു. 

    • ഒരേ ഗോത്രത്തിലോ ജാതിയിലോപെട്ട പ്രഭുക്കന്മാരുടെ കൈയിലായിരുന്നു അധികാരം നിക്ഷിപ്‌തമായിരുന്നത്. 

    • ജനകീയ സമിതികളും ഈ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു. 

    • രാജാവ് ഈ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കുകയും ഉപരാജാവ്, സേനാപതി തുടങ്ങിയ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടുകൂടി ഭരണം നിർവഹിക്കുകയും ചെയ്തു. 

    • പലപ്പോഴും പിന്തുടർച്ചവകാശപ്രകാരം അധികാരത്തിൽവന്ന ആളായിരുന്നില്ല രാജാവ്. 

    • ജനകീയസമിതിയുടെ വിശ്വാസം ആർജ്ജിച്ചിരുന്നിടത്തോളംകാലം മാത്രം അദ്ദേഹം ആ സ്ഥാനം വഹിച്ചുപോന്നു.

    • ഗോത്രത്തിന്റെയും മുഖ്യതലവൻ കർഷകരിൽനിന്ന് നികുതി ഈടാക്കുകയും സ്ഥിരമായ അടിസ്ഥാനത്തിൽ ഒരു ചെറിയ സൈന്യത്തെ നിലനിർത്തുകയും ചെയ്തിരുന്നു. 

    • രാജവംശങ്ങൾ ഭരിച്ചിരുന്ന രാജ്യങ്ങളിൽ ഭരണകാര്യങ്ങളിൽ വലിയ സ്വാധീനമുണ്ടായിരുന്ന ബ്രാഹ്മണർക്ക് ജനപ്രഭുത്വവ്യവസ്ഥയിൽ യാതൊരു പ്രാമാണ്യവും ഉണ്ടായിരുന്നില്ല.

    • ബുദ്ധൻ്റെ കാലത്തുതന്നെ ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു നീതിന്യായസമ്പ്രദായം ഇന്ത്യയിൽ നിലവിൽവന്നു. 

    • സിവിലും ക്രിമിനലുമായ നിയമങ്ങൾ ചാതുർവർണ്യവ്യവസ്ഥയെ നിലനിർത്തുവാൻ ഉതകുന്നതായിരുന്നു. 

    • ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ സവർണ്ണജാതികളിൽ ജനിച്ചവർക്ക് പ്രത്യേകാവകാശങ്ങൾ അനുവദിച്ചിരുന്നു. 

    • ശൂദ്രർക്ക് നല്കിയിരുന്ന ശിക്ഷകൾ സവർണ്ണർക്കു ബാധകമായിരുന്നില്ല. 

    • മതപരവും നിയമപരവുമായ എല്ലാ അവകാശങ്ങളും ശൂദ്രജാതിക്കാർക്ക് നിഷേധിക്കപ്പെട്ടു. 

    • തല വെട്ടുക, നാക്ക് പിഴുതെടുക്കുക തുടങ്ങിയ ഏതാനും പ്രാകൃതായ ശിക്ഷാ വിധികളാണ് അവർക്കു ബാധകമായിരുന്നത്. 

    • സവർണ്ണരും അവർണ്ണരും തമ്മിലുള്ള മിശ്രവിവാഹവും മിശ്രഭോജനവും അനുവദിച്ചിരുന്നില്ല. 

    • ഈ നിയമങ്ങൾ ലംഘിക്കുന്നവരെ ജാതിയിൽനിന്നു പുറത്താക്കിയിരുന്നു.

    • നഗരങ്ങൾ കേന്ദ്രബിന്ദുക്കളായിട്ടുള്ള ഒരു പുതിയ സാമ്പത്തിക വ്യവസ്ഥിതി നിലവിൽവന്നു. 

    • മൺപാത്രനിർമ്മാണം, കൈത്തറി, ദന്തവേല എന്നീ വ്യവസായങ്ങൾ പുരോഗതി പ്രാപിച്ചു. 

    • തൽപരരായ വ്യക്തികൾക്കു പുറമെ വ്യാപാരിസംഘങ്ങളും ഇത്തരം വ്യവസായങ്ങൾ നടത്തിപ്പോന്നു. 

    • വ്യാവസായിക-കാർഷിക ആവശ്യങ്ങൾക്കുള്ള ഇരുമ്പുപകരണങ്ങൾ ഉണ്ടാക്കുവാൻ രാജ്യത്ത് പല ഭാഗങ്ങളിലും ഉണ്ടായിരുന്ന ഇരുമ്പയിരുകൾ സഹായകമായി. 

    • ശ്രാവസ്തി, രാജ ഗൃഹം, ചമ്പ, കൗശാമ്പി, വാരണാസി, വൈശാലി, പാടലീപുത്രം എന്നീ നഗരങ്ങൾ രൂപംകൊണ്ടു. 

    • ഒരു പുതിയതരം മൺപാത്രനിർമ്മാണം ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. 

    • കറുത്ത മണ്ണുകൊണ്ട് മിനുക്കവും തിളക്കവുമുള്ള മൺപാത്രങ്ങൾ വടക്കേ ഇന്ത്യയിലെ ധനിക വർഗ്ഗത്തിന്റെ ആവശ്യത്തിനായി നിർമ്മിക്കപ്പെട്ടു (Northern Black Polished Ware).

    • ലോഹനിർമ്മിതനാണയങ്ങൾ ഇക്കാലത്ത് പ്രചാരത്തിൽ വന്നു. 

    • ചില വൻകിട വ്യവസായങ്ങൾക്കു ധനസഹായം ലഭിച്ചിരുന്നത് ധനികരായ ബാങ്കർമാരിൽ നിന്നാണെങ്കിൽ മറ്റു ചിലവയെ സഹായിച്ചിരുന്നത് സഹകരണസംഘങ്ങളായിരുന്നു. 

    • ശ്രേണികൾ എന്നറിയപ്പെട്ടിരുന്ന വ്യവസായി-വ്യാപാരി സംഘങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നു. 

    • അവയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു വ്യവസായ-വാണിജ്യമേഖലകളുടെ പ്രവർത്തനങ്ങൾ. 

    • യഥാർത്ഥത്തിൽ ഒരുതരം മുതലാളിത്ത വ്യവസ്ഥിതിയായിരുന്നു നിലവിൽ വന്നത്. 

    • ഭൗതികപുരോഗതി അടിസ്ഥാനമാക്കിയുള്ള ഒരു നവീന സംസ്കാരം വളർന്നു വികാസം പ്രാപിക്കാൻ ഇതു വഴിതെളിച്ചു. 

    • അതേസമയം ഇരുമ്പു പകരണങ്ങൾ ഉപയോഗിച്ചുള്ള കൃഷിസമ്പ്രദായത്തിൻ്റെ പ്രചാരം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ രൂപാന്തരപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.


    Related Questions:

    ബുദ്ധൻ്റെ കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്നു വ്യവസായി-വ്യാപാരി സംഘങ്ങൾ അറിയപ്പെട്ടിരുന്നത് :
    പ്രസിദ്ധമായ ഒരു ജൈനമത കേന്ദ്രമാണ് മൈസൂറിലെ ശ്രാവണ ബലഗോള. ശ്രാവണബൾഗോള അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
    കേരളത്തിൽ ജൈനമത വിശ്വാസികൾ കൂടുതലുള്ള ജില്ല ഏതാണ് ?
    കുശീനഗരത്തിൽവെച്ച് എത്രാമത്തെ വയസ്സിൽ ഗൗതമബുദ്ധൻ നിര്യാതനായത് ?
    ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ഏതാണ് ?