Challenger App

No.1 PSC Learning App

1M+ Downloads

ബൗദ്ധവാസ്തുശില്പകലാ കേന്ദ്രങ്ങൾക്ക് ഉദാഹരണം :

  1. അഫ്‌ഗാനിസ്ഥാനിലെ ബാരിയൻ
  2. ഇന്തോനേഷ്യയിലെ ബോറോബുദർ

    Aരണ്ട് മാത്രം

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ബുദ്ധമതത്തിൻ്റെ പ്രാധാന്യവും സ്വാധീനവും

    • ശാന്തി, സദ്ഭാവന, സൗഹൃദം എന്നിവയുടെ സന്ദേശം പ്രചരിപ്പിച്ച മതമായിരുന്നു ബുദ്ധന്റേത്. 

    • ഭാരതത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതത്തെ വാർത്തെടുക്കുന്നതിൽ മുഖ്യമായ ഒരു പങ്കാണ് ബുദ്ധമതം വഹിച്ചിട്ടുള്ളത്. ഭാരതീയ ജീവിതത്തിന് ഈ മതം നല്കിയിട്ടുള്ള സംഭാവനകൾ വിലയിരുത്തേണ്ടത് അന്നത്തെ സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തിലായിരിക്കണം. 

    • അമിതമായ ധനവും പ്രതാപവും ആർജ്ജിക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട് വലിയ ഒരു ജനവിഭാഗം ഹിംസാത്മകവും സ്വാർത്ഥപരവുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. 

    • ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് ഉളവാകുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബുദ്ധമതം അതിൻ്റെ തത്ത്വങ്ങൾ ആവിഷ്കരിച്ചത്.

    • ധനാർജ്ജനം നിരുത്സാഹപ്പെടുത്തുന്ന ഒരു തത്ത്വസംഹിതയായിരുന്നു ബുദ്ധമതത്തിന്റേത്. 

    • സ്വകാര്യസ്വത്തു സമ്പാദിക്കുന്നതും ആർഭാടമായി ജീവിതം നയിക്കുന്നതും തെറ്റാണെന്ന് ആ മതം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. 

    • വസ്ത്രധാരണം, ഭക്ഷണരീതി, ലൈംഗികജീവിതം മുതലായ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഒരു പെരുമാറ്റസംഹിത ബുദ്ധമതം അതിന്റെ അനുയായികൾക്കായി കാഴ്‌ചവച്ചു. 

    • സാമൂഹ്യസേവനമായിരിക്കണം മനുഷ്യൻറെ ഏറ്റവും മഹനീയമായ ആദർശമെന്ന് ആ മതം ഉദ്ഘോഷിച്ചു. 

    • ജനക്ഷേമം, ഭരണാധികാരികളുടെ പരമോന്നതലക്ഷ്യമായി പ്രാചീനഭാരതത്തിൽ അംഗീകരിക്കപ്പെട്ടതിൻ്റെ പിന്നിൽ ബുദ്ധമതത്തിൻ്റെ വ്യക്തമായ സ്വാധീനം കാണാം. 

    • അശോകചക്രവർത്തിയുടെ കാലത്ത് മൗര്യസാമ്രാജ്യം ഒരു യോഗ ക്ഷേമരാഷ്ട്രമായി രൂപംകൊണ്ടത് ഈ പശ്ചാത്തലത്തിലാണെന്ന് ഓർക്കണം

    • ജാതിവ്യവസ്ഥയിൽ അധിഷ്‌ഠിതമായ ഉച്ചനീചത്വങ്ങളെ ബുദ്ധമതം പാടേ അവഗണിക്കുകയാണുണ്ടായത്. 

    • ശൂദ്രന്മാർക്കും സ്ത്രീകൾക്കും സമൂഹത്തിൽ പ്രത്യേക പരിഗണന നല്‌കി. 

    • സാമൂഹികസമത്വവും നീതിയും നേടിയെടുക്കുന്നതിനും ജാതിവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിനും ഇത് സഹായകമായി. 

    • ബുദ്ധമതം പ്രചരിപ്പിച്ച അഹിംസാസിദ്ധാന്തം മൃഗസംരക്ഷണപ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നല്‌കി. 

    • മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് സമൂഹനന്മയ്ക്കു ഹാനികരമാണെന്നുള്ള ബോധം ജനങ്ങളിൽ കൊണ്ട് വന്നു. 

    • ബ്രാഹ്മണർപോലും യാഗങ്ങൾക്ക് മൃഗബലി നടത്തുന്ന സമ്പ്രദായം ഉപേക്ഷിക്കുകയും സ്വയം അഹിംസാസിദ്ധാന്തം സ്വീകരിക്കുകയും ചെയ്തു.

    • കന്നുകാലി സമ്പത്തു വർദ്ധിക്കുന്നതിനും കാർഷികരംഗത്തു പൂർവാധികം അഭിവൃദ്ധി ഉണ്ടാകുന്നതിനും ഇതു കാരണമായി.

    • ബുദ്ധമതത്തിൻ്റെ സ്വാധീനം കാരണം ഹിന്ദുമതം സംഘടനാപരമായ മാറ്റങ്ങൾക്കും വിധേയമായി. 

    • ബൗദ്ധസന്ന്യാസിമാരുടെ സംഘടനയായ സംഘത്തിന്റെ മാതൃകയിൽ ഹിന്ദുക്കളും സന്ന്യാസാശ്രമങ്ങൾക്കു രൂപം നല്കി. 

    • ശങ്കരാചാര്യർ രൂപീകരിച്ച സന്ന്യാസിമഠങ്ങൾ മാത്യകയായി സ്വീകരിച്ചത് ബൗദ്ധസന്ന്യാസിമാരുടെ ഇത്തരം സ്ഥാപനങ്ങളെയാണ്. 

    • ശങ്കരന്റെ തത്ത്വചിന്തയിലും ബുദ്ധമതത്തിൻ്റെ സ്വാധീനം പ്രകടമാണ്. ഇക്കാരണത്താലാണല്ലോ അദ്ദേഹം പ്രച്ഛന്നബുദ്ധൻ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത് .

    • ബുദ്ധമതത്തിലെ മഹായാനവിഭാഗത്തിൽപ്പെട്ടവരെ അനുകരിച്ചാണ് ഹിന്ദു മതാനുയായികളും തങ്ങൾക്കിഷ്ടമുള്ള ദേവീദേവന്മാരെ ആരാധിക്കുവാനും അവരെ പ്രതിഷ്‌ഠിച്ച ആരാധനാലയങ്ങൾ സ്ഥാപിക്കുവാനും തുടങ്ങിയത്.

    • ഭാരതത്തിന്റെ പൊതുവായ സാംസ്‌കാരിക വികസനത്തിന് ബുദ്ധമതം മഹത്തായ സംഭാവനകൾ നല്‌കിയിട്ടുണ്ട്. 

    • ബുദ്ധമതതത്ത്വങ്ങൾ പ്രചരിക്കുന്നതിന് സംസ്‌കൃതത്തിനു പകരം പ്രാദേശികഭാഷയെയാണ് ബുദ്ധമതപ്രചാരകർ മാധ്യമമായി സ്വീകരിച്ചത്. ഇത് പ്രാകൃതഭാഷയുടെയും പ്രാദേശികഭാഷയുടെയും ഉൽക്കർഷത്തിനു വഴിതെളിച്ചു. 

    • ജനങ്ങളിൽ ധാർമ്മിക ബോധം വളർത്തിയെടുത്ത് അവരുടെ സ്വഭാവരൂപീകരണത്തെ സ്വാധീക്കുന്നതിലും ബുദ്ധമതസന്ന്യാസിമാർ വലിയ പങ്കു വഹിച്ചു.

    • ബുദ്ധമതസന്ന്യാസാശ്രമങ്ങൾ വിദ്യാഭ്യാസകേന്ദ്രങ്ങളായി രൂപാന്തരം കൊണ്ടു. 

    • വിവിധ പ്രദേശികഭാഷകളിലായി മതപരവും മതേതരവുമായ വിഷയങ്ങളെ ആധാരമാക്കി ഈ ആശ്രമങ്ങളിൽ താമസിച്ചിരുന്ന പണ്ഡിതന്മാർ ഗ്രന്ഥങ്ങൾ രചിച്ചു.

    • വലിയ ആശ്രമങ്ങൾ ഉപരിവിദ്യാഭ്യാസത്തിനുള്ള സർവകലാശാലകളായി വകാസം പ്രാപിച്ചു. 

    • നാളന്ദ, വിക്രമശില, തക്ഷശില എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. 

    • അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരുത്സാഹപ്പെടുത്തുകവഴി മനുഷ്യരിൽ സ്വതന്ത്രചിന്താഗതി വളർത്തിയെടുക്കുന്നതിൽ ബുദ്ധമതം വിജയം നേടി. 

    • അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരുത്സാഹപ്പെടുത്തുകവഴി മനുഷ്യരിൽ സ്വതന്ത്രചിന്താഗതി വളർത്തിയെടുക്കുന്നതിൽ ബുദ്ധമതം വിജയം നേടി. 

    • ഓരോ പ്രശ്നത്തെയും വിമർശനബുദ്ധിയോടെ സമീപിക്കാൻ അത് പ്രചോദനം നല്കി. 

    • വേദപുസ്‌തകങ്ങളെ അപഗ്രന്ഥിക്കുന്നതിൽ ബ്രാഹ്മണർക്ക് അനുവദിച്ചുകൊടുത്തിരുന്ന കുത്തകാവകാശം നിഷേധിക്കുകവഴി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ബുദ്ധിപരമായ സ്വാതന്ത്ര്യം നേടിക്കൊടുക്കുവാൻ ബുദ്ധമതത്തിനു സാധിച്ചു. 

    • നാഗാർജ്ജുൻ, ദിങ്നാഗൻ, വസുബന്ധു, ധർമ്മകീർത്തി എന്നീ ബുദ്ധപണ്ഡിതന്മാർ ഭാരതീയ തത്ത്വചിന്തയ്ക്ക് നല്കിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

    • വാസ്തുവിദ്യ, ശില്പ‌കല, ചിത്രരചന എന്നീ കലകളെ സമ്പുഷ്ടമാക്കുക വഴി ബുദ്ധമതം ഭാരതീയ സാംസ്കാരിക വികാസത്തെ ത്വരിതപ്പെടുത്തി. ആദ്യകാലബൗദ്ധവിഹാരങ്ങൾ പ്രാചീന ബൗദ്ധകലയുടെ ഉത്തമ മാതൃകകളാണ്. 

    • മതപരമായ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന സ്‌തംഭങ്ങളും, ബുദ്ധന്റെ നാഗാർജ്ജുനകൊണ്ട, ബുദ്ധഗയ എന്നീ കേന്ദ്രങ്ങളിലെ സ്‌തൂപങ്ങൾ കലാമേന്മയ്ക്കു പ്രസിദ്ധിയാർജ്ജിച്ചവയാണ്. 

    • കൻഹേരി, നാസിക്, കാർലെ എന്നിവിടങ്ങളിൽ പാറതുരന്നു നിർമ്മിക്കപ്പെട്ടിട്ടുള്ള ബുദ്ധമതഗുഹാ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. 

    • അജന്തയിലെയും ബാഗിലെയും ചുവർചിത്രങ്ങൾ ബൗദ്ധചിത്രകലയുടെ ഉത്തമമാതൃകകളായി ഇന്നും നിലനില്ക്കുന്നു. 

    • ഇന്ത്യൻ പ്രതിമാശില്‌പകലയുടെ വികാസത്തിൽ ബുദ്ധമതസ്വാധീനത്തിനു പ്രത്യേകം സ്ഥാനംതന്നെയുണ്ട്. 

    • ഗാന്ധാരരീതിയിലുള്ള ശില്‌പകലയാണ് ആദ്യമായി ബുദ്ധനെ മനുഷ്യരൂപത്തിൽ അവതരിപ്പിക്കുന്നത്. 

    • ഇതിനു മുമ്പുള്ള രീതികളിൽ മനുഷ്യരൂപത്തിനു പകരം ചക്രം, താമര, പാദം എന്നിങ്ങനെ ഏതെങ്കിലും ചിഹ്നം ഉപയോഗിച്ചു മാത്രമാണ് ബുദ്ധനെ അവതരിപ്പിച്ചിരുന്നത്.

    • ബുദ്ധമതം ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലും വമ്പിച്ച സ്വാധീനം ചെലുത്തി. 

    • തെക്കുകിഴക്കൻ ഏഷ്യയിലും വിദൂരപൗരസ്ത‌്യദേശത്തും പല രാജാക്കന്മാരും ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. 

    • ഈ പ്രദേശങ്ങളിലെ സാംസ്കാരിക വളർച്ചയുടെ ചരിത്രം ബുദ്ധമതസ്വാധീനം വിളിച്ചുപറയുന്നു. 

    • മുസ്ലിം രാഷ്ട്രങ്ങളായ അഫ്‌ഗാനിസ്ഥാനും ഇന്തോനേഷ്യയും പോലും ബൗദ്ധവാസ്തുശില്പകലയുടെയും പ്രതിമാശില്പകലയുടെയും ശ്രദ്ധേയമായ മാതൃകകൾക്കു സാക്ഷ്യംവഹിക്കുന്നു. 

    • അഫ്‌ഗാനിസ്ഥാനിലെ ബാരിയനും ഇന്തോനേഷ്യയിലെ ബോറോബുദറും എടുത്തുപറയേണ്ട കലാകേന്ദ്രങ്ങളാണ്.


    Related Questions:

    "ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
    The famous cave temples of Ajanta and Ellora primarily belong to which religious tradition?
    ജൈനമതത്തിലെ 23-ാം തീർത്ഥങ്കരൻ ആര് ?
    ബി. സി. 483 ലെ ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷൻ ?
    2020-ലെ ധര്‍മ്മ ചക്ര ദിനം ?