App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയിലെ 74-ാം ഭേദഗതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. 1993 ജൂൺ 1-ാം തീയതി പാർലമെൻറിൽ പാസാക്കപ്പെട്ടു
  2. 74-ാം ഭേദഗതി അംഗീകരിച്ച രാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണ്
  3. 74-ാം ഭേദഗതി പ്രകാരമാണ് പന്ത്രണ്ടാം പട്ടിക ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത്

    Aiii മാത്രം തെറ്റ്

    Bi, ii തെറ്റ്

    Cഎല്ലാം തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    D. i മാത്രം തെറ്റ്

    Read Explanation:

    74-ാം ഭേദഗതി

    • നഗരപാലിക നിയമം’ / മുൻസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്നു.
    • മുനിസിപ്പാലിറ്റി സംവിധാനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിക്കാൻ  കാരണമായ ഭേദഗതി
    • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : പി വി നരസിംഹറാവു
    • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ്മ
    • 1992ലാണ് പാർലമെൻറിൽ 74-ാം ഭേദഗതി പാസാക്കപ്പെട്ടത് 
    • 1993 ജൂൺ  1-ാം തീയതി 74-ാം ഭേദഗതി നിലവിൽ വന്നു 
       
    • 74-ാം ഭേദഗതിയോടെ  ഭാഗം IX -A ഭരണഘടനയിൽ കൂട്ടിചേർത്തു
    • (ആർട്ടിക്കിൾ 243-P മുതൽ 243-ZG വരെ)
    • 74-ാം ഭേദഗതിയോടെ പന്ത്രണ്ടാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
    • 18 വിഷയങ്ങളാണ് പന്ത്രണ്ടാം പട്ടികയിൽ ഉള്ളത്.

     

     


    Related Questions:

    Article dealing with disqualification of members of the Legislative Assembly
    The Ninety-Ninth Constitutional Amendment Act
    The amendment provided that sections 20 and 21 shall not be repealed
    Which of the following Constitutional Amendments provided for the Right to Education ?
    മന്ത്രിസഭ നൽകുന്ന ഉപദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?