App Logo

No.1 PSC Learning App

1M+ Downloads

ഭൂകമ്പതരംഗങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളെ കണ്ടെത്തുക :

  1. ഭൂകമ്പങ്ങളെ മുഖ്യമായും ബോഡിതരംഗങ്ങളെന്നും (ഭൂശരീരതരംഗങ്ങൾ) ഉപരിതലതരംഗങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു
  2. ബോഡിതരംഗങ്ങളെ P തരംഗങ്ങൾ എന്നും S തരംഗങ്ങൾ എന്നും വീണ്ടും തരംതിരിച്ചിട്ടുണ്ട്
  3. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഭൂപ്രതലത്തിൽ ആദ്യം എത്തിച്ചേരുന്നത് S തരംഗങ്ങളാണ്.

    A2, 3

    Bഎല്ലാം

    C1 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    ഭൂകമ്പതരംഗങ്ങൾ 

    • ഭൂകമ്പങ്ങളെ മുഖ്യമായും ബോഡിതരംഗങ്ങളെന്നും (ദുശരീരതരംഗങ്ങൾ) ഉപരിതലതരംഗങ്ങളെന്നും രണ്ടായി തരംതിരിക്കാം.

    ബോഡിതരംഗങ്ങൾ

    • പ്രഭവകേന്ദ്രത്തിൽനിന്നുള്ള ഊർജമോചനത്തിന്റെ ഫലമായി രൂപപ്പെടുന്ന ബോഡിതരംഗങ്ങൾ ഭൂമിയുടെ ഉൾഭാഗത്തുകൂടി (ഭൂശരീരത്തിൽകൂടി) എല്ലാ ദിശകളിലേക്കും സഞ്ചരി ക്കുന്നു.
    • അതിനാലാണ് ഈ തരംഗങ്ങളെ ബോഡിതരംഗങ്ങൾ എന്നു വിളിക്കുന്നത്.

    ഉപരിതലതരംഗങ്ങൾ

    • ബോഡിതരംഗങ്ങൾ ഭൂമിയുടെ ഉപരിതലശിലകളുമായി പ്രതിപ്രവർത്തിച്ച് ഉപരിതലതരംഗങ്ങൾ (surface wave) എന്ന വിശേഷതരം തരംഗങ്ങൾ സൃഷ്‌ടിക്കുന്നു.

     P തരംഗങ്ങളും S തരംഗങ്ങളും

    • ബോഡിതരംഗങ്ങൾ രണ്ട് തരത്തിലുണ്ട്. P തരംഗങ്ങളും 5 തരംഗങ്ങളും
    • ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഭൂപ്രതലത്തിൽ ആദ്യം എത്തിച്ചേരുന്നത് P തരംഗങ്ങളാണ്.
    • ഈ തരംഗങ്ങളെ പ്രാഥമികതരംഗങ്ങൾ (Primary Waves) എന്നു വിളിക്കുന്നു
    • ശബ്ദതരം ഗങ്ങളോട് സമാനതയുള്ള P തരംഗങ്ങൾക്ക് ഖര-ദ്രവ -വാതക പദാർഥങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുന്നു.
    • S തരംഗങ്ങൾ ഉപരിതലത്തിലെത്തുന്നത് P തരംഗങ്ങളേക്കാൾ കൂടുതൽ സമയമെടുത്തിട്ടാണ്.
    • ഈ തരംഗങ്ങളെ ദ്വിതീയതരംഗങ്ങൾ എന്ന് വിളിക്കുന്നു.
    • ഖരമാധ്യമങ്ങളിൽകൂടി മാത്രമേ സഞ്ചരിക്കാൻ കഴിയൂ എന്നത് S- തരംഗങ്ങളുടെ തനത് സവിശേഷതയാണ് S തരംഗങ്ങളുടെ 
    • ഈ സവിശേഷത ഭൂമിയുടെ ഉള്ളറയുടെ ഘടനയെക്കുറിച്ച് മനസിലാക്കുന്നതിന് ശാസ്ത്രജ്ഞർക്ക് ഏറെ സഹായകമായി.

    Related Questions:

    സിങ്ക് ഹോൾകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവൽക്കരണ സഹായി?
    ഏറ്റവും കൂടുതൽ മരുഭൂമികൾ കാണപ്പെടുന്ന വൻകര ഏതാണ് ?
    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഈ വർഷം കനത്ത മഴക്ക് കരണമായേക്കുന്ന പ്രതിഭാസം?
    'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.
    Hirakud Hydel Power station is located on which River?