App Logo

No.1 PSC Learning App

1M+ Downloads

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തുക :

  1. സഞ്ചാരപഥം ഭൂമിയിൽ നിന്ന് എകദേശം 36000 km ഉയരത്തിലാണ്
  2. ഭൂഗർഭജലം, പ്രകൃതി വിഭവങ്ങൾ, ഭൂവിനിയോഗം എന്നീ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നു
  3. സഞ്ചാരപഥം ഭൂമിയിൽ നിന്ന് 900 km ഉയരത്തിലാണ്
  4. വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു

    Aiii, iv എന്നിവ

    Bi, iv എന്നിവ

    Cii, iii

    Div മാത്രം

    Answer:

    B. i, iv എന്നിവ

    Read Explanation:

    ഭൂസ്ഥിര ഉപഗ്രഹങ്ങൾ

    • ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപ ഗ്രഹങ്ങളാണിവ

    ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതകൾ :

    • സഞ്ചാരപഥം ഭൂമിയിൽനിന്ന് ഏകദേശം 36000 കിലോമീറ്റർ ഉയരത്തിലാണ്.
    • ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം നിരീക്ഷണപരിധിയിൽ വരുന്നു.
    • ഭൂമിയുടെ ഭ്രമണവേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ എല്ലായ്പ്‌പോഴും ഭൂമിയിലെ ഒരേ പ്രദേശത്തെ അഭിമുഖീകരിച്ച് നിലകൊള്ളുന്നു.
    • ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന് സാധിക്കുന്നു.
    • വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.
    • ഇന്ത്യയുടെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ്.

    Related Questions:

    ഓവർലാപ്പോട് കൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങൾ അറിയപ്പെടുന്നത് ?
    ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് ?
    ഭൗമോപരിതലത്തിൽ നിന്ന് 20000 km മുതൽ 20200 km വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്ന സംവിധാനം ഏത് ?
    സൗരോർജ്ജത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം അറിയപ്പെടുന്നത് എങ്ങനെ ?
    ചുരുങ്ങിയത് എത്ര ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചാൽ മാത്രമേ ഒരു വസ്തുവിൻ്റെ സ്ഥാനം, ഉയരം, സമയം, തുടങ്ങിയവ മനസ്സിലാക്കുവാൻ കഴിയൂ ?