App Logo

No.1 PSC Learning App

1M+ Downloads

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തികൾ ഏതെല്ലാം?

  1. പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതുപ്രവർത്തികൾ
  2. മൃഗപരിപാലനം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തികൾ
  3. ഗ്രാമീണ അടിസ്ഥാന സൌകര്യങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ
  4. റോഡുകളുടെ പുനരുദ്ധാരണം, ദുരന്ത പ്രതിരോധ തയ്യാറെടുപ്പുകൾ

    Aഇവയെല്ലാം

    B2 മാത്രം

    C4 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം - 2005
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം - 2006 ഫെബ്രുവരി 2
    • ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം - 2008 ഏപ്രിൽ 1
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,'മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 'എന്ന് പുനർനാമകരണം ചെയ്ത വർഷം - 2009 ഒക്ടോബർ 2
    • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ഗ്രാമപഞ്ചായത്ത്
    • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പഞ്ചവത്സര പദ്ധതി - 10 -ാം പഞ്ചവത്സര പദ്ധതി

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തികൾ

    • പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതുപ്രവർത്തികൾ
    • മൃഗപരിപാലനം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തികൾ
    • ഗ്രാമീണ അടിസ്ഥാന സൌകര്യങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ
    • റോഡുകളുടെ പുനരുദ്ധാരണം, ദുരന്ത പ്രതിരോധ തയ്യാറെടുപ്പുകൾ

    Related Questions:

    ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി എത്രയാണ് ?
    ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയേത് ?
    ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സവകുപ്പിലുടെ നടപ്പിലാക്കുന്ന ഗ്ലോക്കോമ പരിശോധന ക്യാമ്പുകളുടെ പേരെന്താണ് ?
    Sampoora Grameen Rozar was implemented through:
    പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനം എത്തിക്കുക എന്ന്ലക്ഷ്യത്തോടെ 2000 ഡിസംബർ 25 -നു ആർംഭിച്ച കേന്ദ്ര-സംസ്ഥാന പദ്ധതി ഏത് ?