App Logo

No.1 PSC Learning App

1M+ Downloads

മാംഗനീസുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. ഇരുമ്പ് ശുദ്ധീകരണ പ്രക്രിയയിൽ ഒരു പ്രധാന അസംസ്കൃത വസ്തുവാണ് മാംഗനീസ്
  2. ഇരുമ്പ് കലർന്ന കൂട്ട് ലോഹങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു
  3. മധ്യപ്രദേശ് ആണ് മാംഗനീസ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ സംസ്ഥാനം
  4. മാംഗനീസ് ഖനന മേഖലകൾ സ്ഥിതി ചെയ്യുന്ന ധാർവാർ പ്രദേശം ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്നു

    Aഎല്ലാം ശരി

    Bi തെറ്റ്, iv ശരി

    Ci, ii, iii ശരി

    Diii മാത്രം ശരി

    Answer:

    C. i, ii, iii ശരി

    Read Explanation:

    മാംഗനീസ്

    • ഇരുമ്പയിരിന്റെ ശുദ്ധീകരണപ്രക്രിയയിൽ ഒരു പ്രധാന അസംസ്കൃത വസ്തുവാണ് മാംഗനീസ് കൂടാതെ ഇരുമ്പ് കലർന്ന കൂട്ടുലോഹങ്ങൾ നിർമിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
    • എല്ലാ ശിലാതരങ്ങളിലും മാംഗനീസ് നിക്ഷേപങ്ങൾ കാണപ്പെടുന്നുവെങ്കിലും മുഖ്യമായും ഇത് ധാർവാർ ശിലാവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

    • ഇന്ത്യയിലെ ഇരുമ്പയിര് മേഖലയുടെ മധ്യാഭാഗത്തായിട്ടാണ് ഒഡിഷയിലെ പ്രധാന ഖനികൾ സ്ഥിതിചെയ്യുന്നത്.
    • ഒഡീഷയിൽ ബൊണായ്, കെന്ദുഝാർ, സുന്ദർഗഢ്, ഗാങ്പൂർ, കൊരാപുട്ട്, കലഹന്ദി, ബൊലാംഗിർ എന്നീ പ്രധാന ഖനികൾ ഉണ്ട്.
    • മറ്റൊരു പ്രധാന മാംഗനീസ് ഉൽപ്പാദകസംസ്ഥാനം കർണാടകയാണ്

    കർണാടകത്തിലെ പ്രധാന മാംഗനീസ് ഖനികൾ ഇനി പറയുന്ന പ്രദേശങ്ങളിലാണ് :

    • ധാർവാർ
    • ബെല്ലാരി
    • ബെൽഗാവി
    • വടക്കൻ കാനറാ
    • ചിക്കമംഗലൂർ
    • ശിവമോഗ
    • ചിത്രദുർഗ്ഗ 

    Related Questions:

    ഗുജറാത്തിലെ കച്ച് മേഖലയിൽ ലംബയിൽ സ്ഥിതി ചെയ്യുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏതുതരം വൈദ്യുതോർജ്ജ നിലയമാണ് :
    'ദ്രാവക സ്വർണ്ണം' എന്നറിയപ്പെടുന്ന ധാതു ഏതാണ്?
    പുനരുൽപ്പാദിപ്പിക്കാനാവാത്ത ഊർജ്ജ സ്രോതസ്സ് ഏതാണ്?

    ചുവടെ തന്നിരിക്കുന്നവയിൽ അയോ രഹിത ലോഹങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

    1. മാംഗനീസ്
    2. ചെമ്പ്
    3. ബോക്സൈറ്റ്
    4. ഇരുമ്പ്
      2004-2005 വർഷത്തെ കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ ഇരുമ്പയിര് നിക്ഷേപം ഏകദേശം ..... ആയി കണക്കാക്കുന്നു.