App Logo

No.1 PSC Learning App

1M+ Downloads

മെൻഡലിയേഫ് പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സമാന ഗുണമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി മൂലകങ്ങളെ വർഗീകരിച്ചു. ഇത് രസതന്ത്ര പഠനം എളുപ്പമാക്കി
  2. ചില മൂലകങ്ങൾ അറ്റോമിക മാസ്സുകളുടെ ആരോഹണ ക്രമം കൃത്യമായി പാലിച്ചില്ല. ഇതിനു കാരണം അറ്റോമിക മാസ് നിർണ്ണയത്തിലെ അപാകതയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
  3. ചില മൂലകങ്ങൾ അറ്റോമിക മാസ്സുകളുടെ ആരോഹണ ക്രമം കൃത്യമായി പാലിച്ചില്ല. ഇതിനു കാരണം അറ്റോമിക മാസ് നിർണ്ണയത്തിലെ അപാകതയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
  4. 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി

    Aii മാത്രം ശരി

    Bi, ii, iii ശരി

    Ciii തെറ്റ്, iv ശരി

    Diii മാത്രം ശരി

    Answer:

    B. i, ii, iii ശരി

    Read Explanation:

    മെൻഡലിയേഫ് പീരിയോഡിക് ടേബിളിന്റെ മേന്മകൾ:

    1. സമാന ഗുണമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി മൂലകങ്ങളെ വർഗീകരിച്ചു. ഇത് രസതന്ത്ര പഠനം എളുപ്പമാക്കി
    2. ചില മൂലകങ്ങൾ അറ്റോമിക മാസ്സുകളുടെ ആരോഹണ ക്രമം കൃത്യമായി പാലിച്ചില്ല. ഇതിനു കാരണം അറ്റോമിക മാസ് നിർണ്ണയത്തിലെ അപാകതയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
    3. പുനർനിർണയിക്കുന്നതിന് ഇത് കാരണമാവുകയും ചെയ്തു. ഉദാഹരണത്തിന് ബെറിലിയത്തിന്റെ അറ്റോമിക മാസ് 14 ൽ നിന്ന് 9 ആയി പുനർനിർണയിച്ചു.

    കണ്ടെത്തപ്പെടാനുള്ള ഏതാനും മൂലകങ്ങൾക്ക് സ്ഥാനം ഒഴിച്ചിടുകയും അവയുടെ ഗുണങ്ങൾ പ്രവചിക്കുകയും ചെയ്‌തു.

    മെൻഡലീയേഫ് പീരിയോഡിക് ടേബിളിന്റെ പരിമിതികൾ:

    1. ഗുണങ്ങളിൽ വളരെയധികം വ്യത്യാസമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി ഉദാ: സോഡിയം (Na), പൊട്ടാസ്യം (K) മുതലായ മൃദു ലോഹങ്ങളോടൊപ്പം, കോപ്പർ (Cu), സിൽവർ (Ag) മുതലായ കാഠിന്യം കൂടിയ ലോഹങ്ങളെയും ഉൾപ്പെടുത്തി
    2. ഹൈഡ്രജൻ (H) എന്ന മൂലകത്തിന് കൃത്യമായ സ്ഥാനം നൽകാൻ കഴിഞ്ഞില്ല. ലിതിയം (Li), സോഡിയം (Na), പൊട്ടാസ്യം (K) മുതലായ ലോഹങ്ങളോടൊപ്പം അലോഹമായ ഹൈഡ്രജന് സ്ഥാനം നൽകി
    3. അറ്റോമിക മാസിന്റെ ആരോഹണക്രമം എല്ലായിടത്തും കൃത്യമായി പാലിക്കാൻ കഴിഞ്ഞില്ല. ഉദാ: കൊബാൾട്ട് (Co) നിക്കൽ (Ni), ടെലൂറിയം (Te) & അയഡിൻ (I)

     


    Related Questions:

    ഹീലിയം കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കാനുള്ള കാരണം?
    മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, എത്ര ഇലക്ട്രോണുകൾ ഉണ്ടെങ്കിലാണ്, അവ സ്ഥിരത കൈവരിക്കുന്നത് ?
    റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :
    ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ന്യൂക്ലിയർ ചാർജ് ക്രമേണ ----.

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. പീരിയോഡിക്‌ ടേബിളിൽ കുത്തനെയുളള കോളങ്ങളെ പീരിയഡുകൾ എന്നു വിളിക്കുന്നു
    2. വിലങ്ങനെയുളള കോളങ്ങളെ ഗ്രൂപ്പുകൾ എന്നുവിളിക്കുന്നു
    3. ഗ്രൂപ്പുകളിലെ മൂലകങ്ങൾ രാസ-ഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു